ചെറുപ്പത്തിലെ അമ്മ പോയി; തനിച്ചാണ് വളർന്നത് : സുബ്ബലക്ഷ്മി

സമയദോഷം വരുമ്പോൾ അത് കഴിയും പോകും എന്ന് പറയും എന്നാൽ എന്റെ ജീവിതത്തിൽ മുഴുവനും കഷ്ടതകൾ തന്നെ ആയിരുന്നു

Written by - Akshaya PM | Last Updated : Nov 18, 2022, 07:39 PM IST
  • എനിക്ക് പതിനൊന്ന് വയസ്സുളളപ്പോൾ അമ്മ മരിച്ചു
  • കൊച്ചു പ്രായത്തിലെ തുടങ്ങിയതാ എന്റെ കഷ്ടപ്പാട്
  • അമ്മയുടെ മരണം അച്ഛന് വലിയ ഷോക്കായിരുന്നു
 ചെറുപ്പത്തിലെ അമ്മ പോയി; തനിച്ചാണ് വളർന്നത് : സുബ്ബലക്ഷ്മി

മുത്തശ്ശിയെന്ന നിലയിൽ കേരള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുബ്ബലക്ഷ്മി . ഇന്റർവ്യൂവിൽ  മുത്തശ്ശിയുടെ കഥകൾ ഞാൻ കേട്ടിരുന്നു. അതിൽ ചിലപ്പോൾ ചോദ്യങ്ങൾ പോലും ചോദിക്കാതെ തന്നെ മുത്തശ്ശി മറുപടി പറയുകയായിരുന്നു. ചെറുപ്പകാലത്തും തനിച്ചായിരുന്നു ആവശ്യങ്ങൾ പറയാനോ അത് കേൾക്കാനോ പോലും തനിക്ക് ആരും ഉണ്ടായിരുന്നില്ലെന്നും സുബ്ബലക്ഷ്മി പറഞ്ഞു.

file

കൊച്ചു പ്രായത്തിലെ തുടങ്ങിയതാ എന്റെ കഷ്ടപ്പാട്.സമയദോഷം വരുമ്പോൾ അത് കഴിയും പോകും എന്ന് പറയും എന്നാൽ എന്റെ ജീവിതത്തിൽ മുഴുവനും കഷ്ടതകൾ തന്നെ ആയിരുന്നു. വലിയ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. അച്ഛൻ വലിയ പൊസിഷനിൽ ഉള്ള ആളായിരുന്നു. ദീവാൻ സർ സി പി രാമസ്വാമി അയ്യർ വന്ന് കല്യാണം കഴിപ്പിച്ചു കൊടുത്തതാണ് എന്റെ അമ്മയെ. അത്ര നല്ല ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. വീട്ടിലെ ആദ്യത്തെ പെൺകുട്ടി ആയിരുന്നു ഞാൻ. അതുകൊണ്ട് വളരെ ലാളിച്ചാണ് എന്നെ വളർത്തിയത്.

എനിക്ക് പതിനൊന്ന് വയസ്സുളളപ്പോൾ അമ്മ മരിച്ചു.അന്ന് അമ്മയ്ക്ക് 28 വയസായിരുന്നു.അന്ന് എനിക്ക് താഴെ ഒരു അനിയനും അനിയത്തിയും ഉണ്ടായിരുന്നു അതും ഒന്നരവയസ് മാത്രമുളളത്. കുഞ്ഞിനെ തൊട്ടിലിൽ ആട്ടികിടത്തുന്ന പ്രായം. ഇന്നത്തെ കാലത്ത് 28 ആം വയസ്സിൽ ആണ് കല്യാണം തന്നെ നടക്കുന്നത്. അന്ന് ആ പ്രായത്തിൽ എന്റെ അമ്മ പോയി.

file

അച്ഛന്റെ എല്ലാ കാര്യങ്ങളും അമ്മ ആയിരുന്നു നോക്കുന്നത്. പുള്ളി ഭയങ്കര സെറ്റപ്പിൽ ഉള്ള ആളായിരുന്നു. ഓഫീസിൽ നിന്നും വന്നാൽ ടൈ അഴിക്കാനും സോക്സ് അഴിക്കാനും വരെ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ മരണം അച്ഛന് വലിയ ഷോക്കായിരുന്നു. ഈ കുട്ടികളെ എങ്ങനെ വളർത്തും എന്നോർത്ത്  അച്ഛൻ വിഷമിച്ചു.

അച്ഛന്റെ ചേച്ചിക്ക് കുട്ടികളില്ലായിരുന്നു.അവരായിരുന്നു ഞങ്ങളുടെ വീട്ടുകാരെ നോക്കിയത്.അങ്ങനെ അന്ന് ആ 30 പേർ ഉണ്ടായിരുന്ന കൂട്ടത്തിലേക്ക് ഞങ്ങളെയും കൊണ്ടുപോയി.അന്ന് മുതൽ ഞങ്ങൾ ഒരു കൂട്ടിലിട്ട പോലെയാണ് ജീവിച്ചത്. കുട്ടിക്കാലത്തെ കഥകൾ പറയാൻ ആണെങ്കിൽ സിനിമ എടുക്കാം അത്രയ്ക്കും ഉണ്ടെന്നാണ് അമ്മ പറയുന്നത്.അന്ന് ഞങ്ങൾക്ക് ആരോടും ഞങ്ങളുടെ വിഷമം പറയാനില്ല നല്ലതും പറയാനില്ല എന്തിന് പറയണം കുട്ടികളായിരുന്ന ഞങ്ങളുടെ ആവശ്യം പറയാൻ പോലും ആരും ഇല്ലായിരുന്നു. കുട്ടിക്കാലത്തെ ജീവിതം അത് പറഞ്ഞാൽ തീരില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News