ചേട്ടച്ഛന്റെ മീനാക്ഷി ഇവിടെയുണ്ട്; സിനിമാ ജീവിതം തന്ന സമ്മാനം; വിന്ദുജാ മേനോന്‍

 ഡാന്‍സ് ചെയ്യാന്‍ പറ്റാത്തൊരു കാലഘട്ടം ഉണ്ടാവണ്ടെന്നാണ് ആഗ്രഹമെന്ന് നടി പറയുന്നു അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത് അത്തരമൊരു ജീവിതം വേണ്ട അത് മരണത്തിലേക്ക് : വിന്ദുജാ മേനോന്‍ 

Written by - Akshaya PM | Last Updated : Dec 19, 2022, 05:14 PM IST
  • പതിനഞ്ച് വയസിലാണ് മീനാക്ഷിയെ അവതരിപ്പിച്ചത്
  • ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമാത്രം ആഴമുണ്ടെന്ന് വിവാഹശേഷമാണ് മനസിലാവുന്നത്
  • കലാമണ്ഡലം വിമല മേനോന്റെ മകള്‍ എന്ന നിലയില്‍ എനിക്കൊരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്
 ചേട്ടച്ഛന്റെ മീനാക്ഷി ഇവിടെയുണ്ട്; സിനിമാ ജീവിതം തന്ന സമ്മാനം; വിന്ദുജാ മേനോന്‍

ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി വിന്ദുജ മേനോൻ. അതിന് ശേഷം നിരവധി സിനിമകളിൽ വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായ പവിത്രത്തിലെ കഥാപാത്രമാണ് വിന്ദുജയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. അതിലെ മീനാക്ഷി എന്ന കഥാപാത്രം ഇന്നും മലയാളികൾ മറന്നിട്ടില്ല. മോഹൻലാലിന്റെ അനിയത്തിയായിട്ടാണ് വിന്ദുജ അതിൽ അഭിനയിക്കുന്നതെങ്കിലും ചേട്ടച്ഛൻ എന്നാണ് മീനാക്ഷി എന്ന കഥാപാത്രം വിളിക്കുന്നത്. 

file

ക്ലൈമാക്സ് രംഗങ്ങൾ കണ്ടാൽ ഇന്നും കരയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. ആ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ സഹനടിയായും നായികയുമെല്ലാം വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻറെ തന്നെ പിൻഗാമിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഞാൻ ഗന്ധർവ്വൻ, സമുദായം, ടോം ആൻഡ് ജെറി, ശ്രീരാഗം, പുതുക്കോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, കിള്ളിക്കുറുശ്ശിയിൽ കുടുംബ മേള, മൂന്ന്കോടിയും മുന്നൂറ് പവനും, സൂപ്പർമാൻ തുടങ്ങിയ സിനിമകളിൽ വിന്ദുജ അഭിനയിച്ചിട്ടുണ്ട്. 

file

ഇന്റർവ്യൂ തുടങ്ങിയപ്പോൾ തന്നെ എങ്ങനെ സന്തൂര്‍ മമ്മിയായി ഇരിക്കുന്നു എന്ന ചോദ്യത്തിന് എന്റെ ചോദ്യത്തിന് ജ്യോതികയുടെ വാക്കുകൾ കടം എടുക്കുന്നു എന്നാണ് താരം പറഞ്ഞത്. അതായത് ഭര്‍ത്താവ് കൊഞ്ചം സന്തോഷത്തോടെ നോക്കുന്നത് കൊണ്ടിരിക്കുമെന്ന് തമാശയിലൂടെയാണ് മറുപടി. പിന്നെ ഡാൻസും പാട്ടും ക്ലാസുമായി എന്നും സന്തോഷത്തോട് കൂടെ ഇരിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. 

file

എന്നാല്‍ ഡാന്‍സും മറ്റുമൊക്കെ ചേര്‍ന്ന് ജീവിതം ആഘോഷമാക്കി നടക്കുന്നത് കൊണ്ടാണ് വിന്ദുജയ്ക്ക് ഇതുപോലെ സുന്ദരിയായി ഇപ്പോഴും തുടരാന്‍ സാധിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. കൊച്ചു കുട്ടി ആയിരിക്കുമ്പോൾ അതായത് അഭിനയം എന്താണ് സിനിമ എന്താണ് എന്നു പോലും അറിയാത്ത സമയത്താണ് അഭിനയം തുടങ്ങിയത്. ആദ്യ സിനിമയിലെ അഭിനയിച്ചതിനെ കുറിച്ചും വിന്ദുജ പറഞ്ഞു.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1985 ല്‍ പുറത്തിറങ്ങിയ ഒന്നാനം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രത്തിലാണ് വിന്ദുജ ആദ്യമായി അഭിനയിക്കുന്നത്. സിനിമയില്‍ അന്ന് ചെയ്തത് എന്താണെന്ന് തനിക്ക് വലിയ പിടുത്തമില്ല പ്രിയദര്‍ശനങ്കിള്‍ ക്യാമറയുടെ പിന്നില്‍ നിന്നും എന്തൊക്കെയോ കാണിക്കും. ഞാനത് തന്നെ കാണിക്കും. പിന്നെ ഊഞ്ഞാലില്‍ ഇരിക്കും, കുറച്ച് കഴിയുമ്പോള്‍ ഓടും, ചാടും ഇതൊക്കെ തന്നെയാണ് കാണിച്ചത്. പ്രിയദര്‍ശനങ്കിള്‍ ക്യാമറയുടെ പുറകില്‍ എനിക്കൊപ്പം ഓടും. അത് കണ്ട് ഞാനും ഓടും.

file

അന്ന് ഞാന്‍ മരണ അഭിനയമാണ് കാഴ്ച വെച്ചതെങ്കിലും അതിലൊന്നും കാണാനില്ലായിരുന്നു. ഇപ്പോഴും ആ ഷോര്‍ട്ട് എടുത്ത് നോക്കുമ്പോള്‍ എനിക്ക് ചിരി വരുമെന്നും', വിന്ദുജ പറയുന്നു. കലാമണ്ഡലം വിമല മേനോന്റെ മകള്‍ എന്ന നിലയില്‍ എനിക്കൊരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞു. അതായത് എല്ലാത്തിനും അമ്മയുമായി താരതമ്യം ചെയ്യുംമായിരുന്നു. പക്ഷേ കുട്ടിക്കാലത്ത് അമ്മയുടെ ഡാൻസിനെ കുറിച്ച് അറിയില്ലില്ലോ അതായിരുന്നു അന്ന് തോനിയത്. എന്റെ മകൾ കൊച്ചുകുട്ടി ആയിരുന്നപ്പോൾ അവളും എന്നോട് ഇങ്ങനെ ചോദിക്കുമായിരുന്നു അമ്മയെ എന്തിനാ എല്ലാവരും ഇങ്ങനെ നോക്കി ചിരിക്കുന്നത് എന്ന് പക്ഷേ അന്ന് അവൾക്ക് അറിയില്ലായിരുന്നു. എന്നാൽ അവൾ വളർന്നപ്പോൾ അത് മാറി. എല്ലാം അവൾക്ക് മനസ്സിലായി.

file

പതിനഞ്ച് വയസിലാണ് മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമാത്രം ആഴമുണ്ടെന്ന് വിവാഹശേഷമാണ് മനസിലാവുന്നത്. ബാലതാരമായി രണ്ടുമൂന്നു സിനിമയില്‍ അഭിനയിച്ചെങ്കിലും ഒരു കൊച്ചുകുട്ടിക്ക് മനസിലാക്കേണ്ട കാര്യങ്ങള്‍ മാത്രം അപ്പോള്‍ അറിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ സിനിമ എന്ന മാധ്യമത്തെ പൂര്‍ണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണ്. സംവിധായകന്‍ രാജീവേട്ടനും ആ ടീമും തന്ന പിന്തുണയും പ്രോത്സാഹനവും വലുതാണ്. പിന്നെ ചേട്ടച്ഛനായി ജീവിച്ച ലാലേട്ടന്‍. പവിത്രം പോലെ ഒരു സിനിമ പിന്നീട് വന്നില്ല. മീനാക്ഷിയെ പോലെ ഒരു കഥാപാത്രം ഇനി എപ്പോഴെങ്കിലും വരുമെന്നു വിശ്വസിക്കാനേ പറ്റൂ,’ താരം പറയുന്നു.

file

പുതിയ സിനിമകളും അഭിനയും ഇഷ്ടമാണ് . അഭിനയിക്കുന്ന കഥാപാത്രം സംതൃപ്തി തരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സീരിയലില്‍ നിന്നുള്ള വിളി മലേഷ്യയില്‍ നിന്നുള്ള എല്ലാ വരവിലും ഉണ്ടാവാറുണ്ട്. എന്നാൽ ഒരേ തരം കഥാപാത്രങ്ങള്‍ തന്നെ വരുന്നതിനാല്‍ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കും. വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. ഇന്നലകളിലെ നായികമാർ തിരിച്ച് വെളളിത്തിരയിലേക്ക് വരുന്നു ഇനി എന്ന് അത് നമുക്ക് പ്രതീക്ഷിക്കാം എന്ന ചോദ്യത്തിന് നല്ല കഥാപാത്രത്തെ കിട്ടിയാൽ എന്തായാലും പെട്ടന്നു തന്നെ തിരിച്ചു വരാം എന്നും ഇന്റർവ്യൂവിൽ വിന്ദുജ മേനോൻ പറഞ്ഞു. ഇതുവരെയുള്ള ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും എനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റാത്തൊരു കാലഘട്ടം ഉണ്ടാവണ്ടെന്നാണ് ആഗ്രഹമെന്ന് നടി പറയുന്നു. അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത്. അത്തരമൊരു ജീവിതം വേണ്ട. അത് മരണത്തിലേക്ക് എത്തിക്കോട്ടെ, എന്നാണ് ആഗ്രഹിക്കുന്നതെന്ന് നടി വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News