Adipurush Movie : ഭഗവാൻ രാമനായി പ്രഭാസ്; 'ആദിപുരുഷ്' ട്രെയിലർ പുറത്ത്

Adipurush Trailer : 500 കോടി ബജറ്റിൽ ഒരുക്കിയ ചിത്രമാണ് ആദിപുരുഷ്. കൃതി സാനോനാണ് ചിത്രത്തിൽ നായകിയായി എത്തുന്നത്  

Written by - Zee Malayalam News Desk | Last Updated : May 9, 2023, 03:10 PM IST
  • 500 കോടി ബജറ്റിൽ ഒരുക്കിയ ചിത്രമാണ് ആദിപുരുഷ്
  • കൃതി സാനോനാണ് ചിത്രത്തിൽ സീതയായി എത്തുക
  • സെയ്ഫ് അലി ഖാനാണ് രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക
  • ചിത്രം ജൂൺ 16ന് തിയറ്ററുകളിൽ എത്തും
Adipurush Movie : ഭഗവാൻ രാമനായി പ്രഭാസ്; 'ആദിപുരുഷ്' ട്രെയിലർ പുറത്ത്

പ്രഭാസ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ആദിപുരുഷ്'. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിൽ പ്രഭാസിന് പുറമെ സെയ്ഫ് അലി ഖാൻ, കൃതി സനോൺ, സണ്ണി സിംഗ് തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ നടന്ന പ്രത്യേക സംപ്രേഷണം പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ജൂൺ 16ന് തിയറ്ററുകളിൽ എത്തും.

ആദിപുരുഷിൽ ഭഗവാൻ ശ്രീരാമനായാട്ടിാണ് പ്രഭാസ് എത്തുക. രാവണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനും ജാനകിയായി എത്തുന്നത് കൃതി സനോണുമാണ്. ലോകമാന്യ: ഏക് യുഗ്പുരുഷ്, താനാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്. ടി സീരിസ്, റെട്രോഫൈൽസ് പ്രൊഡക്ഷന്റെ ബാനറിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സത്താർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

രാവണൻ സീതയെ ലങ്കയിലേയ്ക്ക് തട്ടിക്കൊണ്ടു പോകുന്നതും സീതയെ രക്ഷിക്കാനായി ശ്രീരാമൻ ലങ്കയിലേയ്ക്ക് പോകുന്നതുമാണ് ആദിപുരുഷിൻറെ കഥ. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 3ഡിയിലാണ് റിലീസ് ചെയ്യുക. ആദിപുരുഷിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 

ALSO READ : Bro Daddy Telugu Remake : മറ്റൊരു മോഹൻലാൽ ചിത്രവും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു; നായകൻ ചിരഞ്ജീവി എന്ന് റിപ്പോർട്ട്

ഏകദേശം 500 കോടി രൂപ ബജറ്റിലാണ് ആദിപുരുഷ് ഒരുങ്ങുന്നതെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് പല തവണ റിലീസ് മാറ്റിവെച്ച ചിത്രം ജൂൺ 16ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. റിലീസിന് മുന്നോടിയായി ചിത്രം ജൂണ്‍ 13ന് ട്രിബേക്ക ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നുണ്ട്. ഗ്രാഫിക്സിനും വിഷ്വൽ ഇഫക്ട്സിനുമെല്ലാം വലിയ പ്രാധാന്യമുള്ള സിനിമയാണ് ആദിപുരുഷ്.  എന്നാൽ, ചിത്രത്തിൻറെ ടീസർ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

മോശം ഗ്രാഫിക്സും കഥാപാത്രങ്ങളുടെ അവതരണവുമെല്ലാം ആദിപുരുഷിനെതിരെ ട്രോളുകൾ ഉയരാൻ കാരണമായി. എസ്.എസ് രാജമൌലി സംവിധാനം ചെയ്ത ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസിന് വലിയ വിജയങ്ങളൊന്നും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആദിപുരുഷിനെ പ്രഭാസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News