Anuragam Movie : ഗൗതം മേനോൻ വീണ്ടും മലയാളത്തിൽ; അനുരാഗത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Anuragam Movie Motion Poster : ഒരു കോളേജിന്റെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രമാണ് അനുരാഗമെന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 12:31 PM IST
  • ആന്റണി വര്ഗീസ്, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.
  • ഒരു കോളേജിന്റെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രമാണ് അനുരാഗമെന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്.
  • ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ഷഹദ്.
Anuragam Movie : ഗൗതം മേനോൻ വീണ്ടും മലയാളത്തിൽ; അനുരാഗത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

സംവിധായകൻ  ഗൗതം മേനോൻ വീണ്ടും എത്തുന്ന മലയാള ചിത്രം അനുരാഗത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.  ആന്റണി വര്ഗീസ്, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. ഒരു കോളേജിന്റെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രമാണ് അനുരാഗമെന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ഷഹദ്. അശ്വിൻ ജോസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ലക്ഷ്മിനാഥ്‌ സത്യം സിനിമാസിന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ AG എന്നിവർ ചേർന്നാണ് അനുരാഗം സിനിമ നിർമിക്കുന്നത്. അശ്വിനും ഗൗതം മേനോനും പുറമെ ജോണി ആന്റണി, ഗൗരി  ജി കിഷൻ, ദേവയാനി, ലെന, ഷീല, എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ വര്ഷം ഏപ്രിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് മെയ് അവസാനത്തോടെ പൂർത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമവും പൂജയും സുധീഷ്, ​ഗൗരി കിഷൻ, ശ്രീജിത്ത് രവി, പ്രേമചന്ദ്രൻ എന്നിവർ ചേർനന്നായിരുന്നു നിർവഹിച്ചത്.

ALSO READ: Anuragham Movie : ട്രാൻസിന് ശേഷം ഗൗതം മേനോൻ വീണ്ടും മലയാളത്തിൽ; അനുരാഗം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു

 കേന്ദ്ര കഥാപാത്രമായി എത്തുന്ന അശ്വിൻ ജോസ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി ഛായഗ്രഹണം നടത്തുന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടറാണ് അനീഷ് നാടോടി, ലിജോ പോൾ എഡിറ്ററും, ജോയൽ ജോൺസ് സംഗീത സംവിധായകനുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ബിനു കുര്യൻ, പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി, പ്രോജക്ട് ഡിസൈനർ: ഹാരിസ് ഡെസോം, വരികൾ: മനു മഞ്ജിത്ത്, മുത്തുകുമാർ, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ: എസ്വൈഎൻസി സിനിമ, വസ്ത്രാലങ്കാരം: സുജിത്ത് സിഎസ്, നൃത്തസംവിധായകർ: അനഘ-റിഷ്ദൻ, ജിഷ്ണു, മേക്കപ്പ്: അമൽ ചന്ദ്ര, ഡിഐ: ലിജോ പ്രഭാകർ, ചീഫ് അസോ. സംവിധായകൻ: രവിഷ് നാഥ്, വിഎഫ്എക്സ്: എഗ്ഗ്വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ഡോണി സിറിൽ, പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോ ടൂത്ത്‌സ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News