എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

  കൊറോണ (Covid19) രോഗ ബാധയെ തുടർന്ന്  ചികിത്സയിൽ കഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ (SP Balasubrahmaniam) നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.  എസ്പിബി ചികിത്സയിൽ കഴിയുന്ന ചെന്നൈ എംജിഎമ്മിലെ ഹെൽത്ത് കെയർ വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിലൂടെ അറിയിച്ചതാണ്  

Last Updated : Sep 24, 2020, 08:29 PM IST
  • നേരിയ കൊറോണ (Covid19) ലക്ഷണങ്ങളോടെ ആഗസ്റ്റ് 5 നാണ് എസ്പിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
  • സാധ്യമായ എല്ലാ വൈദ്യ സഹായവും അദ്ദേഹത്തിന് നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
  • ഇപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ:  കൊറോണ (Covid19) രോഗ ബാധയെ തുടർന്ന്  ചികിത്സയിൽ കഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ (SP Balasubrahmaniam) നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.  എസ്പിബി ചികിത്സയിൽ കഴിയുന്ന ചെന്നൈ എംജിഎമ്മിലെ ഹെൽത്ത് കെയർ വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിലൂടെ അറിയിച്ചതാണ്  

കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് (Critical condition) മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.  സാധ്യമായ എല്ലാ വൈദ്യ സഹായവും അദ്ദേഹത്തിന് നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.  ഇപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.  

Also read: പ്രാർത്ഥനകൾ ഫലം കണ്ടു; എസ്. പി.ബിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്

നേരിയ കൊറോണ (Covid19) ലക്ഷണങ്ങളോടെ ആഗസ്റ്റ് 5 നാണ് എസ്പിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   ആരോഗ്യനില തൃപ്തികരമാണെന്നും പറഞ്ഞ് അദ്ദേഹം നേരത്തെ വീഡിയോയും പുറത്തുവിട്ടിരുന്നു. ഇതിനിടയിൽ ആഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു.  ശേഷം അദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സപ്പോർട്ട് നൽകിയിരുന്നു.  

എസ്പിബിയെ (SP Balasubrahmaniam) പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കിയിരുന്നു.  ശേഷം സെപ്റ്റംബർ 19 ന് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് എസ്പിബിയുടെ മകൻ അറിയിച്ചിരുന്നു. 

Trending News