സിനിമയിൽ പ്രശ്നമുണ്ടാക്കുന്നത് ലഹരി ഉപയോഗിച്ചിട്ടുള്ള ആളുകൾ മാത്രമാണോ എന്ന് നടി മംതാ മോഹൻദാസ്. അങ്ങനെയല്ലാത്ത ആളുകളും സിനിമയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് നടി പറയുന്നു. ലഹരി മാത്രമല്ല അഭിനയിക്കാൻ വരുന്ന വ്യക്തികളുടെ ഓരോ പ്രശ്നങ്ങളും ആ സിനിമയെ ബാധിക്കുന്നുണ്ട്. ഒരുപക്ഷേ കുടുംബ പ്രശ്നങ്ങളാകാം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അവരുടെ കാര്യങ്ങൾ സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നടി പറഞ്ഞു.
പ്രഫഷണല്‍ അഭിനയത്തെക്കള്‍ പലരും ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ പോകാറുണ്ട്. അതിന് മറ്റ് അഭിനേതാക്കളും പരമാവധി സഹകരിക്കാറുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു. കൂട്ടായ ഒരു പരിശ്രമമാണ് സിനിമ ഒരു സിനിമയും ഒരു സീനും ടീം വർക്കില്ലാതെ പൂർത്തിയാക്കാൻ കഴിയില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് മംമ്ത പറയുന്നു.
ALSO READ: അനുരാഗിണിയായി അനശ്വര...ചിത്രങ്ങൾ കാണാം
വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. നടി പ്രിയ വാര്യറും വാർത്താ സമ്മേളനത്തിൽ വച്ച് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചു. അഭിനയിക്കുന്നവർ ലഹരിക്കടിമയാണോ എന്ന് താൻ ശ്രദ്ധിക്കാറില്ല എന്നാണ് പ്രിയ വാര്യർ ഇതിനോട് പ്രതികരിച്ചത്. ഉറക്കമില്ലായ്മ, ഭക്ഷണ കാര്യം ഇതൊക്കെയാണ് പലരെയും ബാധിക്കുന്ന പ്രശ്‌നമെന്ന് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പ്രിയ പറഞ്ഞു.
സഹ നടീനടന്മാരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. അതേസമയം ലഹരി കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്നായിരുന്നു നടൻ ഷൈൻ ടോം ചാക്കോ ചോദിച്ചത്. ഇതിനു മുന്നേയും ഇവിടെ ലഹരി ഉപയോഗം ഉണ്ടായിട്ടില്ലേ. ഞങ്ങൾ ആണോടാ കണ്ടുപിടിച്ചത് എന്ന രീതിയിലായിരുന്നു നടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്.കഴിഞ്ഞ ദിവസമാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്.
ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.