Ayali Web Series | അയാലി സ്ട്രീമിങ്ങ് ആരംഭിച്ചു, സീ ഫൈവിൻറെ ഒറിജിനൽ സീരീസ്

ദേശിയ ബാലികാ ദിനത്തിലും അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിലും പ്ലാറ്റ്‌ഫോം ഒന്നിലധികം സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 04:43 PM IST
  • എസ് കുഷ്മാവതിയുടെ എസ്ട്രെല്ല സ്റ്റോറീസ് നിർമ്മിച്ച് മുത്തുകുമാർ സംവിധാനം ചെയ്ത 8 എപ്പിസോഡികളുള്ള പരമ്പര
  • സെലിബ്രിറ്റികൾ ഷോയെ അഭിനന്ദിക്കാനും സംസാരിക്കാനും ട്വിറ്ററിൽ എത്തി
  • നിലവിലുള്ള ആചാരങ്ങൾ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു
Ayali Web Series | അയാലി സ്ട്രീമിങ്ങ് ആരംഭിച്ചു, സീ ഫൈവിൻറെ ഒറിജിനൽ സീരീസ്

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 തങ്ങളുടെ അടുത്ത തമിഴ് ഒറിജിനൽ സീരീസ് 'അയാലി' 2023 ജനുവരി 26-ന് പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു.കൗമാരക്കാരിയായ തമിഴ് സെൽവിയെയും സമൂഹത്തിലെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ അവളുടെ പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് പരമ്പര. 

ദേശിയ ബാലികാ ദിനത്തിലും അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിലും പ്ലാറ്റ്‌ഫോം ഒന്നിലധികം സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു.  ദുൽഖർ സൽമാൻ, വെങ്കട്ട് പ്രഭു, വിജയ് സേതുപതി, മിത്രൻ ആർ ജവഹർ, സംവിധായകൻ പ്രശാന്ത് തുടങ്ങിയ സെലിബ്രിറ്റികൾ ഷോയെ അഭിനന്ദിക്കാനും സംസാരിക്കാനും ട്വിറ്ററിൽ എത്തി.

എസ് കുഷ്മാവതിയുടെ എസ്ട്രെല്ല സ്റ്റോറീസ് നിർമ്മിച്ച് മുത്തുകുമാർ സംവിധാനം ചെയ്ത 8 എപ്പിസോഡികളുള്ള പരമ്പരയിൽ അബി നക്ഷത്ര, അനുമോൾ, അരുവി മദൻ, ലിംഗ, സിംഗംപുലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഡോക്ടറാകാൻ സ്വപ്നം കാണുന്ന ഒരു കൗമാരകാരിയുടെ സാമൂഹിക നാടകമാണ് 'അയാലി'. എന്നിരുന്നാലും, വീരപ്പണ്ണായിയുടെ ഗ്രാമത്തിൽ നിലവിലുള്ള ആചാരങ്ങൾ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. 

ഈ ആചാരം പാലിച്ചില്ലെങ്കിൽ അയാലി ദേവി കോപിക്കുകയും ഗ്രാമവാസികളെ ശപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.  പഴക്കമുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർത്തുകൊണ്ട്, ഒരു ഡോക്ടറാവുക എന്ന തന്റെ ലക്ഷ്യം നേടിയെടുക്കാൻ പെൺകുട്ടി എല്ലാ പ്രതിബന്ധങ്ങളോടും പോരാടുന്നു.  ലക്ഷ്മി പ്രിയ, സ്മൃതി വെങ്കട്ട്, ഭഗവതി പെരുമാൾ എന്നിവരും അയാലിയിൽ അതിഥി വേഷത്തിലുണ്ട്.  മികച്ച അഭിനേതാക്കളും ഒരു സാമൂഹിക സന്ദേശവും എന്റെർടൈനിങ് പ്ലോട്ടും ഉള്ള 'അയാലി' ജനുവരി 26 ന് ZEE5-ൽ പ്രീമിയർ ചെയ്യും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News