നടി Arya Banerjee അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹം!

 ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

Written by - Ajitha Kumari | Last Updated : Dec 12, 2020, 05:06 PM IST
  • രാവിലെ പണിക്കെത്തിയ ജോലിക്കാരി ഒത്തിരി ബെല്ല് അടിച്ചിട്ടും ഫോൺ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടർന്ന് അടുത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
  • അകത്ത് കടന്ന പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആര്യയുടെ മൃതദേഹമായിരുന്നു.
  • മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
  • സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഷോക്കിലാണ് ആരാധകർ.
നടി Arya Banerjee അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹം!

കൊൽക്കത്ത: നടി ആര്യ ബാനർജിയെ (Arya Banerjee) കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.  മുപ്പത്തിമൂന്ന് വയസായിരുന്നു.  ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.  

 

 

ഇവിടെ ഒറ്റയ്ക്കായിരുന്നു ആര്യ താമസിച്ചിരുന്നത്.  രാവിലെ പണിക്കെത്തിയ ജോലിക്കാരി ഒത്തിരി ബെല്ല് അടിച്ചിട്ടും ഫോൺ വിളിച്ചിട്ടും ആര്യ (Arya Banerjee) പ്രതികരിക്കാത്തതിനെ തുടർന്ന് അടുത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.   ഇവരാണ് പൊലീസിനെ (Police) വിവരം അറിയിച്ചത്.  പൊലീസ് എത്തി വാതിൽ തകർത്താണ് അകത്ത് കടന്നത്.  

Also read: നടിയും പ്രമുഖ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്തു

അകത്ത് കടന്ന പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആര്യയുടെ മൃതദേഹമായിരുന്നു.  വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തുവന്നിട്ടുണ്ടായിരുന്നു.  2011 ൽ 'ഡേർട്ടി പിക്ചർ' (Dirty Picture) എന്ന ബോളിവുഡ് ചിത്രത്തിൽ വിദ്യാ ബാലനൊപ്പം (Vidya Balan ) അഭിനയിച്ച് ആര്യ ആരാധകരുടെ ശ്രദ്ധ കൈക്കലാക്കിയിരുന്നു.  

പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി അയച്ചു.   മരണകാര്യത്തിൽ ഒരു വ്യക്തത വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.  ഈ ഫ്ലാറ്റിൽ താരം ഒറ്റയ്ക്കാണ് ഏറെക്കാലമായി താമസിക്കുന്നതെന്ന് പൊലീസ് (Police) പറഞ്ഞു.  ഇവിട നിന്നും നിരവധി മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തി. 

കൂടാതെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും (CCTV) നടിയുടെ ഫോൺകോൾ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.  പ്രമുഖ സിത്താറിസ്റ്റ് നിഖിൽ ബാനർജിയുടെ മകളാണ് ആര്യ ബാനർജി.  ശരിക്കുമുള്ള പേര് ദേവദത്ത ബാനർജി എന്നായിരുന്നു.  സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഷോക്കിലാണ് ആരാധകർ.    

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

 

Trending News