Cheena Trophy: പാട്ട് പാടി സെന്റ് മേരീസ് കോളേജിനെ ഇളക്കി മറിച്ച് ചീനാട്രോഫിയിലെ നായിക; വീഡിയോ വൈറൽ

Kendy Zirdo viral video: തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ നടന്ന ചടങ്ങിൽ പുലരാൻ നേരം എന്ന ഗാനമാണ് കെന്റി സിർദോ ആലപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2023, 11:32 AM IST
  • സാധാരണക്കാരനായ ഒരു കുട്ടനാടൻ യുവാവിന്റെ കഥയാണ് ചീനാട്രോഫി.
  • ഒരു ടിബറ്റൻ പെൺകുട്ടിയായിട്ടാണ് കെന്റി സിർദോ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
  • കോളേജ് പിള്ളേരെ കൈയ്യിലെടുക്കുന്ന കെന്റി സിർദോയുടെ വീഡിയോ വൈറലായി.
Cheena Trophy: പാട്ട് പാടി സെന്റ് മേരീസ് കോളേജിനെ ഇളക്കി മറിച്ച് ചീനാട്രോഫിയിലെ നായിക; വീഡിയോ വൈറൽ

ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ചീനാട്രോഫി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സാധാരണക്കാരനായ ഒരു കുട്ടനാടൻ യുവാവിന്റെ കഥ പറഞ്ഞെത്തിയ ചിത്രം സംവിധാനം ചെയ്തത് അനിൽ ലാൽ ആണ്. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലൂടെ മലയാളി  സുപരിചിതയായ കെന്റി സിർദോയാണ് ചിത്രത്തിലെ നായിക. ഒരു ടിബറ്റൻ പെൺകുട്ടിയായിട്ടാണ് കെന്റി സിർദോ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

ഇപ്പോൾ ഇതാ തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ നടന്ന ചടങ്ങിൽ താരമായിരിക്കുകയാണ് കെന്റി സിർദോ. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പുലരാൻ നേരം എന്ന ഗാനം ആലപിച്ച കെന്റി സിർദോ സെന്റ് മേരീസ് കോളേജിനെ ഇളക്കി മറിച്ചിരിക്കുകയാണ്. കോളേജ് പിള്ളേരെ കൈയ്യിലെടുക്കുന്ന  കെന്റി സിർദോയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ALSO READ: ആട്ടത്തിന്റെ രണ്ടാം പ്രദർശനം ഉൾപ്പടെ അഞ്ചാം ദിനത്തിൽ 67 ചിത്രങ്ങൾ

കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ പലഹാരങ്ങൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ഈ യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചീനാട്രോഫിയുടെ ഇതിവൃത്തം. 

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News