വീണ്ടും ഒന്ന് ഞെട്ടാൻ തയ്യാറായിക്കോ; പേടിപ്പിച്ച് വീണ്ടും കോൺജുറിങ്ങ് 3, ട്രെയിലർ റിലീസായി

പ്രേത വേട്ടക്കാരായ എഡ് വാറനും,ലൌറൈൻ വാറനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 12:20 PM IST
  • ജെയിംസ് വാൻ,പീറ്റർ സഫ്റാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ സംവിധാനം (Movie) മൈക്കൽ ചേവ്സ് ആണ്.'
  • അമേരിക്കയിൽ (America)നടന്ന ഒരു കൊലപാതകവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥാ പശ്ചാത്തലം
  • കോൺജുറിങ്ങ് രണ്ടിന് ശേഷം മൂന്ന് ഉണ്ടാവുമെന്ന് നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.
  • പ്രേത വേട്ടക്കാരായ എഡ് വാറനും,ലൌറൈൻ വാറനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വീണ്ടും ഒന്ന് ഞെട്ടാൻ തയ്യാറായിക്കോ; പേടിപ്പിച്ച് വീണ്ടും കോൺജുറിങ്ങ് 3, ട്രെയിലർ റിലീസായി

രണ്ട് മിനിട്ടും 54 സെക്കൻറും  സമയം കൊണ്ട് കോൺജുറിങ്ങ് 3 (Conjuring 3) ട്രെയിലർ കണ്ട് ഞെട്ടാത്തവരില്ല. ഇന്നലെ വൈകീട്ടോടെയാണ് ചിത്രത്തിൻറെ ട്രെയിലർ യൂ ടൂബിൽ പുറത്ത് വിട്ടത്. കോൺജുറിങ്ങ് പരമ്പരയിലെ മൂന്നാമത്തേതെന്ന് നിലയിൽ സസ്പെൻസ് ഏറെ നിറച്ചാണ് ട്രെയിലർയ

പ്രേത വേട്ടക്കാരായ എഡ് വാറനും,ലൌറൈൻ വാറനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വെറാ ഫാമിങ്ങാ പാട്രിക്ക് വിൽസൺ,മിച്ചൻ ഹൂഗ്,സാറാ കാതറീൻ,ജോൺ നോബിൾ,സ്റ്റീവ് കൌൾട്ടർ തുടങ്ങിയ വലിയ താര നിരയും ചിത്രത്തിനുണ്ട്.

ALSO READ : Salman Khan ന്റെ "Radhe Your Most Wanted Bhai" യുടെ ട്രെയ്‌ലറെത്തി; ചിത്രം മെയ് 13 ന് റിലീസ് ചെയ്യും

ജെയിംസ് വാൻ,പീറ്റർ സഫ്റാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ സംവിധാനം (Movie) മൈക്കൽ ചേവ്സ് ആണ്. ജോസഫ് ബിഷാരയാണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത്. ന്യ ലൈൻ സിനിമ, ദ സാഫ്രൺ കമ്പനി,അറ്റോമിക് മോൺസ്റ്റർ പ്രൊഡകക്ഷൻ എന്നിവരുടെ ബാനറിൽ എത്തുന്ന ചിത്രം ജൂൺ നാലിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രാഥമിക വിവരം. ആദ്യ റിലീസ് അമേരിക്കയിലാവും.

ALSO READ : Saina: Parineeti Chopra യുടെ സൈന ഏപ്രിൽ 23 ന് ആമസോൺ പ്രൈമിലെത്തുന്നു

അമേരിക്കയിൽ (America) നടന്ന ഒരു കൊലപാതകവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥാ പശ്ചാത്തലം. വലിയ ആകാംക്ഷയും ഉദ്വേഗലും നിറച്ചതാണ് ട്രെയിലർ. കോൺജുറിങ്ങ് രണ്ടിന് ശേഷം മൂന്ന് ഉണ്ടാവുമെന്ന് നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News