Kurukku Movie: വരുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'കുരുക്ക്' ചിത്രീകരണം പൂർത്തിയായി

തിരുവനന്തപുരം ജില്ലയുടെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങൾ  കൊണ്ടാണ് പൂര്‍ത്തിയായത്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 07:19 PM IST
  • നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
  • നവാഗതനായ അഭിജിത്ത് നൂറാണി ആണ് രചനയും സംവിധാനവും.
  • അനില്‍ ആന്റോ ആണ് ഈ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്.
Kurukku Movie: വരുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'കുരുക്ക്' ചിത്രീകരണം പൂർത്തിയായി

കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും തലസ്ഥാന നഗരത്തില്‍ ഒരു രാത്രി നടന്ന റൂബിന്‍- സ്നേഹ കൊലക്കേസിന്‍റെ അന്വേഷണം ഇൻവെസ്റ്റിഗേഷൻ ഓഫീസർ കഴക്കൂട്ടം സി.ഐ സാജൻ ഫിലിപ്പിന്റെ  നേതൃത്വത്തിലുള്ള അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന കുരുക്കിന്റെ  ചിത്രീകരണം തിരുവനന്തപുരം ജില്ലയുടെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങൾ  കൊണ്ടാണ് പൂര്‍ത്തിയായത്.

നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ  നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്  നവാഗതനായ അഭിജിത്ത് നൂറാണി ആണ്. 

ALSO READ: പാപ്പച്ചൻ പെടുവോ? പാപ്പച്ചൻ ഒളിവിലാണ് സിനിമയുടെ ട്രെയിലർ

സെക്കന്റ് ഷോ, ഇമ്മാനുവൽ,ആർ ജെ മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന് എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച, പപ്പ, റിലീസ് ചെയ്യാനിരിക്കുന്ന അതേർസ് എന്നീ സിനിമകളിൽ നായക വേഷം ചെയ്ത അനില്‍ ആന്റോ ആണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്. ആറാം തിരുകൽപ്പന, ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഡ കൃത്യേ എന്നീ സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായി വരുന്ന നടനാണിദ്ദേഹം.

ബാലാജി ശർമ്മ, മീര നായർ , പ്രീതാ പ്രദീപ്,ശ്രീജിത്ത് ശ്രീകണ്ഠൻ,  ശബരി ചന്ദ്രൻ, അജയഗോഷ് ,കൊല്ലം തുളസി, മഹേഷ്‌, യമുന, ബിന്ദു കെ എസ്, രാജ്കുമാർ, ദർശന , ശ്രീകാന്ത്, സുബിൻ ടാർസൻ, അനീഷ്, സന്ദീപ് സച്ചു, എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

ഗാനങ്ങൾ- രാജേഷ് നീണ്ടകര, ഷാനി ഭുവൻ, സംഗീതം- യു.എസ്.ദീക്ഷിത്, സുരേഷ് പെരിനാട്, ഛായാഗ്രഹണം- റെജിൻ സാൻ്റോ, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനർ- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, കോ റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ജിംഷാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഹാസ് അശോകൻ, പ്രൊജക്റ്റ് ഡിസൈനർ- അഖിൽ അനിരുദ്ധ്, ഫിനാൻസ് മാനേജർ- അക്ഷയ്‌ ജെ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News