പല്ല് പോയി വാർണർ, അന്തം വിട്ട് ആരാധകർ !

ക്രിക്കറ്റ് താരം David Warner ലോക്ക്ഡൌൺ കാലത്തും ഇന്ത്യൻ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് അദ്ദേഹത്തിൻ്റെ ടിക്ടോക് വിഡിയോകൾ കാരണമാണ്. എന്നാൽ  അദ്ദേഹത്തിൻ്റെ പുതിയ വീഡിയോ

Last Updated : May 26, 2020, 02:24 PM IST
പല്ല് പോയി വാർണർ, അന്തം വിട്ട് ആരാധകർ !

ക്രിക്കറ്റ് താരം David Warner ലോക്ക്ഡൌൺ കാലത്തും ഇന്ത്യൻ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് അദ്ദേഹത്തിൻ്റെ ടിക്ടോക് വിഡിയോകൾ കാരണമാണ്. എന്നാൽ  അദ്ദേഹത്തിൻ്റെ പുതിയ വീഡിയോ
കണ്ട്,  ആരാധകരുടെ കിളി പോയിരിക്കുകയാണ്. വിഡിയോ സത്യമാണെങ്കിൽ വാർണറിൻ്റെ എല്ലാ കിളികളും ഇതിനകം പാറിയിരിക്കണം. കാരണം ടിക്ടോക് ചെയ്ത് താരത്തിൻ്റെ മുൻനിരയിലെ രണ്ട് പല്ലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ഇത് വീട്ടിൽ പരീക്ഷിക്കരുത് എന്ന തലക്കെട്ടോടെയാണ് വാർണർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് അതിൽ കോൺ കുത്തിവച്ച് കഴിക്കാൻ ശ്രമിക്കുന്ന വാർണറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ശ്രമത്തിനൊടുവിൽ താരം പിന്മാറുന്നതും, വാ തുറന്ന് നോക്കിയപ്പോൾ മുന്നിലെ രണ്ട് പല്ല് കൊഴിഞ്ഞതായും കാണുന്നുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 

Don’t try this at home #lifehack #donthateappreciate

A post shared by David Warner (@davidwarner31) on

എന്നാൽ വീഡിയോ കള്ളമാണെന്നും  താരം പറ്റിക്കാൻ ശ്രമിക്കുന്നതാണെന്നുമാണ് ആരാധകരുടെ അഭിപ്രായം. പല്ല് പോയെങ്കിൽ ചോരകാണുന്നില്ലല്ലോ, ഇനിയെങ്ങനെ ക്രിക്കറ്റ് കളിക്കും എന്നിങ്ങനെ പോകുന്നു ആരാധകരുടെ സംശയം. 

Also Read:  viral video: 'ഞാൻ അമരേന്ദ്ര ബാഹുബലി' TikTok ൽ തരംഗമായി വാർണർ..

എന്തായാലും ലോക്ഡൌൺ കാലം വാർണറും കുടുംബവും നന്നായി ആസ്വദിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിൻ്റെ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബാഹുബലിയായും, അല്ലു അർജുൻ ഗാനത്തിന് ചുവടിട്ടുമൊക്കെ ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിലും വാർണർ ഇടം പിടിച്ചിരിക്കുകയാണ്. ഇനി എന്തൊക്കെയാണ് വരാനിരിക്കുന്നതെന്ന് കണ്ടറിയാം.

Trending News