ചലഞ്ച് ഏറ്റെടുത്ത് വിജയ്.. വീട്ടിൽ ചെടി നടുന്ന ചിത്രങ്ങൾ വൈറൽ!

വീടുകളിലോ പൊതു സ്ഥലങ്ങളിലോ തൈകള്‍ വെച്ചു പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച് രംഗത്തെത്തിയിരിക്കുന്നത്.  

Last Updated : Aug 12, 2020, 05:29 PM IST
    • ഗ്രീൻ ഇന്ത്യ ചലഞ്ചുമായി രംഗത്ത് വന്ന തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ചലഞ്ചാണ് വിജയ് ഏറ്റെടുത്ത്.
    • വീടുകളിലോ പൊതു സ്ഥലങ്ങളിലോ തൈകള്‍ വെച്ചു പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച് രംഗത്തെത്തിയിരിക്കുന്നത്.
ചലഞ്ച് ഏറ്റെടുത്ത് വിജയ്.. വീട്ടിൽ ചെടി നടുന്ന ചിത്രങ്ങൾ വൈറൽ!

ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ഇളയദളപതി.  ചെന്നൈയിലെ തന്റെ വീട്ടിൽ ചെടികൾ നട്ടാണ് വിജയ് ചലഞ്ച് ഏറ്റെടുത്തത്.  ഗ്രീൻ ഇന്ത്യ ചലഞ്ചുമായി രംഗത്ത് വന്ന തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ചലഞ്ചാണ് വിജയ് ഏറ്റെടുത്ത്. 

Also read: അനുജന് ജന്മദിനാശംസകൾ നേർന്ന് സണ്ണി ലിയോൺ.. 

മഹേഷ് ഇത് നിങ്ങൾക്കും ഹരിത  ഇന്ത്യയ്ക്കും ആരോഗ്യത്തിനും.  നന്ദി' എന്ന കുറിപ്പോടെയാണ്  വിജയ്  ചിത്രം  ട്വീറ്റ്  ചെയ്തത്.    പ്രകൃതി സംരക്ഷണം അത്യാവശ്യഘടകമായി കരുതണമെന്നും  മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഭീഷണിയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ഇഐഎ 2020 ക്യാമ്പയിൻ സോഷ്യൽ മീഡിയയിലും ആളുകൾക്കിടയലും വലിയ ചർച്ചയാണ്.  

 

 

വീടുകളിലോ പൊതു സ്ഥലങ്ങളിലോ തൈകള്‍ വെച്ചു പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജന്മദിനത്തിലാണ് മഹേഷ് ബാബു വീട്ടില്‍ വൃക്ഷ തൈ വെച്ചു പിടിപ്പിക്കുകയും ചലഞ്ചുമായി രംഗത്തെത്തുകയും ചെയ്തത്.  ജൂനിയർ എൻടിആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെയാണ് അദ്ദേഹം ചലഞ്ച് ചെയ്തത്.  

Trending News