Dhoomam OTT : ഫഹദിന്റെ ധൂമം ഒടിടിയിൽ എത്തി; എവിടെ കാണാം?

Dhoomam OTT Platform : കന്നട സിനിമ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രമാണ് ധൂമം  

Written by - Jenish Thomas | Last Updated : Nov 29, 2023, 05:36 PM IST
  • ജൂണിലാണ് ചിത്രം തിയറ്ററുകളിൽ റിലീസായത് എത്തിയത്
  • ആപ്പിൾ ടിവിക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം
Dhoomam OTT : ഫഹദിന്റെ ധൂമം ഒടിടിയിൽ എത്തി; എവിടെ കാണാം?

Dhoomam Movie OTT Update : ഒടിടി റിലീസിനായി കാത്തിരുക്കുന്ന ചിത്രങ്ങളുടെ പട്ടികയിലുള്ള പ്രമുഖ ചിത്രങ്ങളിൽ ഒന്നാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ ധൂമം. കെജിഎഫ്, കെജിഎഫ്2, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ അരങ്ങേറ്റ മലയാള ചിത്രമാണ് ധൂമം. ഈ വർഷം ജൂണിൽ തിയറ്ററിൽ എത്തിയ ചിത്രം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. ആപ്പിൾ ടിവിയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് നടന്നിരിക്കുന്നത്. നേരത്തെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Add Zee News as a Preferred Source

കന്നഡ സിനിമ നിർമാതാക്കൾക്ക് തങ്ങൾ പ്രതീക്ഷിച്ചത് മലയാളം ബോക്സ്ഓഫീസിൽ നിന്നും ധൂമം സിനിമയിലൂടെ നേടിയെടുക്കാൻ സാധിച്ചില്ല. ഫഹദ് ഫാസിലിന് പുറമെ അപർണ ബാലമുരളിയും റോഷൻ മാത്യുവും, വിനീതും അണിനിരന്ന ത്രില്ലർ ചിത്രം മോളിവുഡ് ബോക്സ് ഓഫീസിൽ അമ്പെ പരാജയമായിരുന്നു. ധൂമം ഒടിടിയിൽ എത്തുന്നതിന് മുമ്പ് ചിത്രം ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്നു. ഹിന്ദിയിലാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് സംപ്രേഷണം നടന്നത്. ഒക്ടോബർ രണ്ടിന് സോണി മാക്സ് ടെലിവിഷൻ ചാനലിൽ വോൾഡ് ടിവി റിലീസായിട്ടാണ് ധൂമം സംപ്രേഷണം ചെയ്തത്.

ALSO READ : A Ranjith Cinema: പ്രണയ ജോഡികളായി ആസിഫും നമിത പ്രമോദും: 'എ രഞ്ജിത്ത് സിനിമ'യിലെ ആദ്യ ഗാനം പുറത്ത്

കന്നഡ സംവിധായകൻ പവൻ കുമാറാണ് ധൂമം സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് 'ധൂമം'. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

About the Author

Jenish Thomas

Jenish Thomas Zee Hindustan Malayalam

...Read More

Trending News