Kudumba Sthreeyum Kunjadum: കുടുംബപ്രശ്നങ്ങൾക്കു വഴിമരുന്നിട്ട പൂർവ്വവിദ്യാർത്ഥി സംഗമം; ധ്യാൻ ശ്രീനിവാസന്റെ 'കുടുംബസ്ത്രീയും കുഞ്ഞാടും' പൂർത്തിയായി

Kudumba Sthreeyum Kunjadum Movie: മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "കുടുംബസ്ത്രീയും കുഞ്ഞാടും".

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 10:23 AM IST
  • ഒരു പ്രവാസിയുടെ കുടുംബത്തിൽ അത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം
  • പൂർണ്ണമായും നർമ്മത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു സഞ്ചരിക്കുന്നത്
Kudumba Sthreeyum Kunjadum: കുടുംബപ്രശ്നങ്ങൾക്കു വഴിമരുന്നിട്ട പൂർവ്വവിദ്യാർത്ഥി സംഗമം; ധ്യാൻ ശ്രീനിവാസന്റെ 'കുടുംബസ്ത്രീയും കുഞ്ഞാടും' പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത "കുടുംബസ്ത്രീയും കുഞ്ഞാടും" ചിത്രീകരണം പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമങ്ങളെ തുടർന്ന് പല കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാകുന്നത് ഇന്ന് സാധാരണമാണ്.

ഒരു പ്രവാസിയുടെ കുടുംബത്തിൽ അത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂർണ്ണമായും നർമ്മത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു സഞ്ചരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർക്കു പുറമെ ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും അഭിനയിക്കുന്നു.

 ALSO READ: "ചീനാട്രോഫി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയുള്ള സിനിമയല്ല... ഞാനും ഒരു എസ്എഫ്ഐക്കാരൻ ആയിരുന്നു...": അനിൽ ലാൽ

ബാനർ- ഇൻഡി ഫിലിംസ്, നിർമ്മാണം- ബെന്നി പീറ്റേഴ്സ്, കഥ, സംവിധാനം- മഹേഷ് പി ശ്രീനിവാസൻ, ഛായാഗ്രഹണം- ലോവൽ എസ്, തിരക്കഥ, സംഭാഷണം- ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ്- രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ- സിജിൽ ശ്രീകുമാർ, സംഗീതം- ശ്രീജു ശ്രീധർ, മണികണ്ഠൻ, കോസ്റ്റ്യൂം ഡിസൈൻ- ഭക്തൻ മങ്ങാട്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ- ദീപു എസ് കുമാർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- സജിത് ലാൽ, വിൽസൻ തോമസ്, ക്രിയേറ്റീവ് മാർക്കറ്റിംഗ്- ഗോവിന്ദ് പ്രഭാകർ (ഫ്രൈഡേ ബേർഡ്), സ്റ്റിൽസ്- ഷാലു പേയാട്, പിആർഒ-വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News