Rohit Shetty : സംവിധായകൻ രോഹിത് ഷെട്ടിക്ക് ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Rohit Shetty Health Update : ഇന്ത്യൻ പോലീസ് ഫോഴ്സ് എന്ന വെബ് സീരിസിന്റെ ഷൂട്ടിങ്ങിനിടെ രോഹിത് ഷെട്ടിക്ക് പരിക്കേൽക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 04:43 PM IST
  • അപകടത്തിൽ പെട്ട സംവിധായകനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
  • പരിക്കുകൾ സാരമല്ലാത്തതിനാൽ രോഹിത് ഷെട്ടി ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
  • കാർ ചേസ് ചിത്രീകരിക്കുന്നതിനിടെയാണ് സംവിധായകന് പരിക്കേൽക്കുന്നതെന്ന് ഇന്ത്യൻ പോലീസ് ഫോഴ്സിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു
Rohit Shetty : സംവിധായകൻ രോഹിത് ഷെട്ടിക്ക് ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഹൈദരാബാദ്  : ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിക്ക് വെബ് സീരിസ് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്ക്. ഹൈദരാബാദ് രാമേജി ഫിലിം സിറ്റിയിൽ ഇന്ത്യൻ പോലീസ് ഫോഴ്സ് എന്ന വെബ് സീരിസിന്റെ ചിത്രീകരണത്തിനിടെയാണ് ഉണ്ടായ അപകടത്തിലാണ് രോഹിത് ഷെട്ടിക്ക് പരിക്കേറ്റത്. അപകടത്തിൽ പെട്ട സംവിധായകനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിക്കുകൾ സാരമല്ലാത്തതിനാൽ രോഹിത് ഷെട്ടി ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാർ ചേസ് ചിത്രീകരിക്കുന്നതിനിടെയാണ് സംവിധായകന് പരിക്കേൽക്കുന്നതെന്ന് ഇന്ത്യൻ പോലീസ് ഫോഴ്സിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. പരിക്കേറ്റ സംവിധായകനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ : Vilayath Buddha Movie : നല്ല കട്ട ലോക്കൽ ലുക്കിൽ പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ'യുടെ മേക്കിങ് വീഡിയോ

നേരത്തെ ഇതെ വെബ് സീരിസന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ബോളിവുഡ് താരമായ സിദ്ധാർഥ് മൽഹോത്രയ്ക്ക് പരിക്കേറ്റിരുന്നു. ഗോവയിലെ ചിത്രകരണത്തിനിടെയാണ് ബോളിവുഡ് താരത്തിന് പരിക്കേറ്റത്. സിദ്ധാർഥിന് പുറമെ വിവേക് ഒബ്രോയി, ശിൽപ ഷെട്ടി തുടങ്ങിയവരാണ് ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി രോഹിത് ഷെട്ടി ഒരുക്കുന്ന വെബ് സീരിസിൽ അണിനിരക്കുന്നത്. രോഹിത് ഷെട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസ് എന്ന പ്രത്യേകത ഇന്ത്യൻ പോലീസ് ഫേഴ്സിനുണ്ട്.

ഏറ്റവും അവസാനമായി റൺവീർ സിങ്ങിനോടൊപ്പം ചേർന്ന് സർക്കസ് എന്ന സിനിമയാണ് രോഹിത് ഷെട്ടിയുടേതായി തിയറ്ററിൽ എത്തിയത്. എന്നാൽ സർക്കസിന് കാര്യമായ നേട്ടം ബോക്സ് ഓഫീസിൽ സൃഷ്ടിക്കാനായില്ല. ഇന്ത്യൻ പോലീസ് ഫോഴ്സിന് പുറമെ സിംഗം 5, സൂര്യവംശി 2, ഗോൾമാൽ 5 എന്നീ രോഹിത് ചിത്രങ്ങൾ 2023 ഉണ്ടായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News