Kadha Innuvare: വിഷ്ണു മോഹന്റെ പുതിയ ചിത്രം, 'കഥ ഇന്നുവരെ' പ്രഖ്യാപിച്ചു; നായകൻ ബിജു മേനോൻ

മേതിൽ ദേവിക, അനു മോഹൻ, അനുശ്രീ, നിഖില വിമൽ, ഹക്കിം, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 01:04 PM IST
  • കഥ ഇന്നുവരെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
  • ബിജു മേനോൻ ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
  • ചിത്രത്തിന്റെ രചനയും വിഷ്ണു മോഹൻ തന്നെയാണ്.
Kadha Innuvare: വിഷ്ണു മോഹന്റെ പുതിയ ചിത്രം, 'കഥ ഇന്നുവരെ' പ്രഖ്യാപിച്ചു; നായകൻ ബിജു മേനോൻ

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കഥ ഇന്നുവരെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിജു മേനോൻ ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മേതിൽ ദേവിക, അനു മോഹൻ, അനുശ്രീ, നിഖില വിമൽ, ഹക്കിം, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും വിഷ്ണു മോഹൻ തന്നെയാണ്.

Add Zee News as a Preferred Source

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഷ്ണു. വിഷ്ണു മോഹൻ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസ്, ഇമാജിൻ സിനിമാസ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം. ഹാരിസ് ദേശം, പി.ബി അനീഷ് എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. ജോമോൻ ടി ജോൺ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് - ഷമീർ മുഹമ്മദ്. അശ്വിൻ ആര്യൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സുഭാഷ് കരുൺ. കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News