Dunki vs Salaar; ഡുങ്കി vs സലാര്‍; ക്രിസ്തുമസിന് കിം​ഗ് ഖാനും പ്രഭാസും തമ്മിൽ ബോക്സ് ഓഫീസ് യുദ്ധം

Dunki vs Salaar: പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായെത്തുന്ന ഡുങ്കിയും സലാറും ക്രിസ്തുമസിന് തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2023, 03:39 PM IST
  • പ്രഭാസിൻ്റെ താരമൂല്യത്തിനും ജനപ്രീതിയ്ക്കും ഒട്ടും കുറവ് സംഭവിച്ചിട്ടില്ല.
  • തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഷാറൂഖ് ഖാൻ.
  • സലാറും ഡുങ്കിയും ഒരേ സമയം റിലീസ് ചെയ്യുന്നതിൽ ആരാധകർക്ക് ആശങ്കയുമുണ്ട്.
Dunki vs Salaar; ഡുങ്കി vs സലാര്‍; ക്രിസ്തുമസിന് കിം​ഗ് ഖാനും പ്രഭാസും തമ്മിൽ ബോക്സ് ഓഫീസ് യുദ്ധം

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഷാറൂഖ് ഖാന്റെ ഡുങ്കിയും പ്രഭാസിന്റെ സലാറും. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായെത്തുന്ന ഡുങ്കിയും സലാറും ഒരേ സമയം റിലീസ് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ബോളിവുഡും തെന്നിന്ത്യയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ് ഈ രണ്ട് ചിത്രങ്ങളുടെയും റിലീസ് വിലയിരുത്തപ്പെടുന്നത്. 

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പരാജയങ്ങള്‍ നേരിട്ടെങ്കിലും പ്രഭാസ് എന്ന താരത്തിന്റെ മൂല്യത്തിനും ജനപ്രീതിയ്ക്കും ഒട്ടും കുറവ് സംഭവിച്ചിട്ടില്ല. കെജിഎഫ് എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നു എന്നത് തന്നെയാണ് സലാര്‍ എന്ന ചിത്രത്തിന്റെ സവിശേഷത. കെജിഎഫുമായി സലാറിന് എന്തോ ബന്ധമുണ്ട് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കൂടി എത്തിയതോടെ സലാറിനായുള്ള ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിച്ചു.

ALSO READ: നായകനായി ധ്യാൻ; 'ചീനട്രോഫി'യിലെ സഞ്ചാരി വീഡിയോ സോങ്ങ് പുറത്തിറങ്ങി

അതേസമയം, തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വിഷമിച്ച ബോളിവുഡിനെ പഴയ പ്രതാപത്തിലേയ്ക്ക് വീണ്ടും എത്തിക്കുകയാണ് കിംഗ് ഖാന്‍. പഠാന് പിന്നാലെ ജവാനും 1000 കോടി ക്ലബിലെത്തിയോടെ ബോളിവുഡിന് വര്‍ധിത വീര്യമായി. തുടര്‍ച്ചയായി മൂന്നാം ചിത്രത്തെയും ബോക്‌സ് ഓഫീസില്‍ തീയാക്കി മാറ്റാനുറച്ചാണ് ഷാറൂഖ് ഖാന്‍ എത്തുന്നത്. ഷാറൂഖാന്റെ കുതിപ്പിനെ തടയാന്‍ പ്രഭാസിന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ഡുങ്കിയും സലാറും ക്രിസ്തുമസ് റിലീസായാണ് എത്തുന്നത്. ഈ രണ്ട് ചിത്രങ്ങളും ഒരേ സമയം റിലീസ് ചെയ്താല്‍ രണ്ട് സിനിമകള്‍ക്കും അത് ഒരുപോലെ ദോഷം ചെയ്യുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇതിനിടെ ഡുങ്കിയുടെ റിലീസ് മാറ്റിവെയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇത് വെറും അഭ്യൂഹം മാത്രമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഡുങ്കി ക്രിസ്തുമസിന് തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ഡുങ്കിയുടെ ടീസര്‍ അടുത്ത് തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഇതിനിടെ സലാര്‍ ക്രിസ്തുമസിന് തന്നെ എത്തുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തുവിട്ടതോടെ ബോക്‌സ് ഓഫീസ് യുദ്ധത്തിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News