Engilum Chandrike Release : സുരാജ് വെഞ്ഞാറമൂടിന്റെ "എങ്കിലും ചന്ദ്രികേ" ഉടൻ തിയേറ്ററുകളിലേക്ക്

Engilum Chandrike Movie Release Date : ചിത്രം ഈ വര്ഷം ഫെബ്രുവരി 10 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ അച്ഛനും മകളുമായി ആണ് സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 04:02 PM IST
  • ചിത്രം ഈ വര്ഷം ഫെബ്രുവരി 10 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • ചിത്രത്തിൽ അച്ഛനും മകളുമായി ആണ് സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും എത്തുന്നത്.
  • ഇതൊരു ഫൺ എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ആദിത്യ ചന്ദ്രശേഖരാണ് എങ്കിലും ചന്ദ്രികേ സംവിധാനം ചെയ്തിരിക്കുന്നത്.
Engilum Chandrike Release :  സുരാജ് വെഞ്ഞാറമൂടിന്റെ "എങ്കിലും ചന്ദ്രികേ" ഉടൻ തിയേറ്ററുകളിലേക്ക്

നിരഞ്ജന അനൂപും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം "എങ്കിലും ചന്ദ്രികേ" ഉടൻ തിയേറ്ററുകളിലേക്ക് എത്തും. ചിത്രം ഈ വര്ഷം ഫെബ്രുവരി 10 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ അച്ഛനും മകളുമായി ആണ് സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും എത്തുന്നത്. ഇതൊരു ഫൺ എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എങ്കിലും ചന്ദ്രികേ. ആദിത്യ ചന്ദ്രശേഖരാണ് എങ്കിലും ചന്ദ്രികേ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൻറെ ടൈറ്റിൽ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അക്കിടി ഇക്കിടി മുക്കിടി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.  ഇഫ്തി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രിയ താരം വിനീത് ശ്രീനിവാസനാണ്. 

ALSO READ: Engilum Chandrike : "അക്കിടി ഇക്കിടി മുക്കിടി"; സുരാജ് വെഞ്ഞാറമൂടിന്റെ എങ്കിലും ചന്ദ്രികയുടെ ടൈറ്റിൽ ഗാനമെത്തി, ചിത്രം ഫെബ്രുവരിയിൽ

ചിത്രത്തിൻറെ മോഷൻ പോസ്റ്റർ നവംബറിൽ പുറത്തുവിട്ടിരുന്നു. ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ചിത്രമാണ് പ്രതീക്ഷിക്കുന്നത്. കുളൻതൊണ്ട എന്നൊരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിൽ ബേസിൽ ജോസഫും, സുരാജ് വെഞ്ഞാറമൂടും, സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹോക്‌സിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ആദിത്യൻ തന്നെയാണ്. ഇതിന് മുമ്പ് ആവറേജ് അമ്പിളി എന്ന വെബ്‌സീരീസും  ആദിത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരുന്നു. പ്രണവ് മോഹൻലാലിൻറെ ഹൃദയത്തിൽ ഒരു കഥാപാത്രത്തെയും ആദിത്യൻ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് ഒരു മികച്ച അനുഭവം തന്നെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ത്രയമാണ് നിരഞ്ജനയുടെ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. അജു വർഗീസ്, നിരഞ്ജ് രാജു, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം. പൂർണമായും രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് ത്രയം.  

തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. അരുൺ മുരളീധരൻ ആണ് സംഗീതം സംവിധായകൻ. ജിജു സണ്ണി ആമ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News