ഏതാണ് മമ്മൂട്ടിയുടെ ആ ഫോൺ? ഉത്തരം കണ്ടെത്തി ആരാധകര്‍...

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മേഗാസ്റ്റാര്‍  മമ്മൂട്ടി (Mammootti),  സൗന്ദര്യത്തിന്‍റെ  കാര്യത്തില്‍ യുവതാരങ്ങളെ പിന്തള്ളിയാണ് മമ്മൂട്ടി മുന്നേറുന്നത്...

Last Updated : Aug 17, 2020, 04:16 PM IST
  • കഴിഞ്ഞ ദിവസം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം
  • ഫോട്ടോ ശ്രദ്ധിച്ചവരെല്ലാം അദ്ദേഹത്തിന്‍റെ കൈയ്യിലുള്ള ഫോണിനെക്കുറിച്ചും ചോദിച്ചിരുന്നു
  • മമ്മൂട്ടിയുടെ ഫോണിനെക്കുറിച്ചുള്ള വിശേഷങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്
ഏതാണ് മമ്മൂട്ടിയുടെ ആ ഫോൺ? ഉത്തരം കണ്ടെത്തി ആരാധകര്‍...

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മേഗാസ്റ്റാര്‍  മമ്മൂട്ടി (Mammootti),  സൗന്ദര്യത്തിന്‍റെ  കാര്യത്തില്‍ യുവതാരങ്ങളെ പിന്തള്ളിയാണ് മമ്മൂട്ടി മുന്നേറുന്നത്...

എന്നാല്‍, കഴിഞ്ഞ ദിവസം  മെഗാ സ്റ്റാര്‍  മമ്മൂട്ടി  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം... 

വർക്ക് ഫ്രം ഹോമിൽ മടി പിടിച്ചിരിക്കാതെ വർക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ 8 ലക്ഷത്തോളം  ലൈക്കുകൾ ഇതിനോടകം നേടിക്കഴിഞ്ഞിരിയ്ക്കുകയാണ്.  മമ്മൂട്ടിയുടെ  പുതിയ ലുക്കിലുള്ള ചിത്ര൦ നിമിഷങ്ങൾക്കകമാണ്  വൈറലായത്...  
 
പ്രായത്തെ വെല്ലുന്ന തരത്തിലുള്ള ഫിറ്റ്‌നസ് തന്നെയാണ് മമ്മൂട്ടിയുടേതെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടത്..  കണ്ണട വെച്ചുള്ളതും അല്ലാത്തതുമായ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. 

എന്നാല്‍, ഫോട്ടോയ്ക്കൊപ്പം മറ്റൊന്നുകൂടി  ശ്രദ്ധേയമായി, അതാണ്‌   മമ്മൂട്ടിയുടെ കൈയ്യിലുള്ള ഫോണ്‍...  ഫോട്ടോ ശ്രദ്ധിച്ചവരെല്ലാം അദ്ദേഹത്തിന്‍റെ  കൈയ്യിലുള്ള ഫോണിനെക്കുറിച്ചും ചോദിച്ചിരുന്നു. മെഗാസ്റ്റാര്‍ സെല്‍ഫി പകര്‍ത്തിയ ആ ഫോണ്‍ ഏതാണെന്നായിരുന്നു ആരാധകരുടെ ചോദ്യം..  സാധാരണ,  നടന്മാരുടെ  കൈയില്‍  കാണാറുള്ള   ഐഫോൺ അല്ല ഈ ചിത്രങ്ങളിൽ,  അപ്പോൾ പിന്നെ കറുപ്പിൽ തിളങ്ങുന്ന  ആ  ഫോൺ ഏതാണ്? അതായിരുന്നു  ആരാധകരുടെ ചോദ്യം...  

നിമിഷനേരം കൊണ്ട് ആ ചോദ്യത്തിനുള്ള ഉത്തരവും  ആരാധകര്‍തന്നെ  കണ്ടെത്തി.  മമ്മൂട്ടിയുടെ ഫോണിനെക്കുറിച്ചുള്ള വിശേഷങ്ങളും  ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. 

Also read: മമ്മൂട്ടിയ്ക്ക് ഒടുക്കത്ത ഗ്ലാമറാണ്;ലോക്ക് ഡൌണ്‍ താരത്തെ കൂടുതല്‍ സുന്ദരനാക്കി!

ദക്ഷിണ കൊറിയൻ സ്മാര്‍ട്ട്   ഫോണ്‍  നിർമ്മാതാക്കൾ ആയ സാംസങ് ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തിച്ച ഗാലക്‌സി S20 അൾട്രാ ആണ് പുത്തൻ ഇൻസ്റ്റാഗ്രാം ചിത്രത്തിൽ മമ്മൂട്ടിയുടെ കൈകളിൽ. ഗാലക്‌സി S20 ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡൽ ആയ ഗാലക്‌സി S20 അൾട്രായ്ക്ക് 97,999 രൂപയാണ് വില.

6.9-ഇഞ്ചുള്ള QHD ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഗാലക്‌സി S20 അൾട്രായ്ക്ക്. 12 ജിബി/16 ജിബി LPDDR5 റാം, 128 ജിബി/ 256 ജിബി/ 512 ജിബി സ്റ്റോറേജ് എന്നീ ഓപ്‌ഷനുകളാണ് LTE, 5G വേരിയന്റിനുള്ളത്. 5,000mAh ആണ് ബാറ്ററി കപ്പാസിറ്റി. ഒപ്റ്റിക്കൽ അഡാപ്റ്ററിലൂടെ 45W ഫാസ്റ്റ് ചാർജിങും സാംസങ് ഗാലക്‌സി S20 അൾട്രാ സപ്പോർട്ട് ചെയ്യും.

ആൻഡ്രോയിഡ് 10 അടിസ്ഥാനമായ One UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഗാലക്സി S20 അൾട്രാ പ്രവർത്തിക്കുന്നത്. ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ108-മെഗാപിക്സൽ സെൻസറാണ്. 48-മെഗാപിക്സൽ ആണ് ടെലിഫോട്ടോ ക്യാമറ. 12 എംപിയുടെ അൾട്രാ വൈഡ് ക്യാമറയും ഡെപ്ത് സെൻസറും ഈ ക്യാമറ സംവിധാനത്തിലുണ്ട്. പുതിയ പെരിസ്‌കോപ്‌-സ്റ്റൈൽ ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്, 10x ഹൈബ്രിഡ് ഒപ്റ്റിക്കൽ സൂമും 100X വരെ പരമാവധി ‘സൂപ്പർ റസല്യൂഷൻ സൂമും' ആണ് ഇതിൽ ലഭിക്കുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 40-മെഗാപിക്സലിന്‍റെ  സെൻസർ ആണ് മുൻഭാഗത്ത് നൽകിയിരിക്കുന്നത്.

ടെക്‌നോളജിയിലും ഇലക്ട്രോണിക്‌സിലുമെല്ലാം അതീവ തല്‍പ്പരനാണ് മമ്മൂട്ടി എന്ന വിവരം ആരാധകര്‍ക്ക്  അറിയാം.  
വിപണിയിലെ പുതുപുത്തന്‍ മോഡല്‍ കാറുകള്‍, വാച്ചുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഫോണും കാറുമൊക്കെ വാങ്ങുമ്പോള്‍ പലരും മമ്മൂട്ടിയെ വിളിച്ച് സഹായം തേടാറുമുണ്ട്. 

മുന്‍പ്  കുഞ്ഞു മറിയത്തിന്‍റെ  ചിത്രം പകര്‍ത്തിയപ്പോഴും മമ്മൂട്ടിയുടെ ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

Trending News