Garudan Box Office: ഗരുഡൻറെ ആവേശം തണുത്തോ? രണ്ടാം ദിവസ കളക്ഷൻ ഇതാ...

ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം കേരളത്തിൽ നിന്ന് ചിത്രം ഇതുവരെ 1.15 കോടിയും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് 0.14 കോടിയും നേടിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 5, 2023, 12:10 PM IST
  • ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം കേരളത്തിൽ നിന്ന് ആദ്യ ദിനം 1.15 കോടി
  • ഒാവർ സീസ് കളക്ഷനായി 1.40 കോടി
  • രണ്ടാം ദിവസത്തിലെ കേരള ബോക്സോഫീസ് കണക്ക് പ്രകാരം 1.60 കോടിയാണ് ചിത്രത്തിൻറെ കളക്ഷൻ
Garudan Box Office: ഗരുഡൻറെ ആവേശം തണുത്തോ? രണ്ടാം ദിവസ കളക്ഷൻ ഇതാ...

തിരുവനന്തപുരം: ആദ്യ ദിവസം മികച്ച കളക്ഷൻ നൽകിയതിനാൽ ഗരുഡൻറെ അണിയറ പ്രവർത്തകർ ആവേശത്തിലാണ്. ഫോറം കേരളം ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം 1.15 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ഇതൊരു മികച്ച തുടക്കമായി തന്നെയാണ് വിലയിരുത്തുന്നത്.  ഇതിന് പിന്നാലെ ചിത്രത്തിൻറെ രണ്ടാം ദിവസത്തെ കളക്ഷനും പുറത്ത് വന്നിട്ടുണ്ട്. 

ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം കേരളത്തിൽ നിന്ന് ചിത്രം ഇതുവരെ 1.15 കോടിയും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് 0.14 കോടിയും നേടിയിട്ടുണ്ട്. ഒാവർ സീസ് കളക്ഷനായി 1.40 കോടിയും അടക്കം ഇതുവരെ ചിത്രത്തിൻറെ ബോക്സോഫീസ് നേട്ടം 2.70 കോടിയാണ്. രണ്ടാം ദിവസത്തിലെ കേരള ബോക്സോഫീസ് കണക്ക് പ്രകാരം 1.60 കോടിയാണ് ചിത്രത്തിൻറെ കളക്ഷൻ. ഇതുവരെ കളക്ഷൻ 4.50 കോടിയായിട്ടുണ്ട്.

 

നവാഗതനായ അരുൺ വർമ്മ ഒരുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചിരിക്കുന്നത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇരുവർക്ക് പുറമെ സിദ്ദിഖും ജ​ഗദീഷും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്‌.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News