സുരേഷ് ഗോപി നായകനായി എത്തിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗരുഡൻ കഴിഞ്ഞ ദിവസമാണ് തീയ്യേറ്ററുകളിൽ എത്തിയത്. ഒരിടവേളക്ക് ശേഷമാണ് ഗരുഡൻ എത്തുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം മികച്ച പ്രകടനമാണ് ബോക്സോഫീസിൽ കാഴ്ച വെക്കുന്നത്. കണക്കുകൾ പ്രകാരം 110 ഷോകളിൽ നിന്നായി 30.77 ലക്ഷമാണ് ചിത്രം നേടിയത്.
ആകെ 565 ഷോകളിൽ നിന്ന് 78.13 ലക്ഷവും ചിത്രം നേടി. ഫോറം കേരളം ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം 1.15 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. വരും ദിവസങ്ങളിലും ചിത്രം മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷ.നവാഗതനായ അരുൺ വർമ്മ ഒരുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചിരിക്കുന്നത്.
Superb jump for #Garudan's second shows as the Word of Mouth Kicked in
₹30.77 Lakhs Tracked From Last 110 shows
Total Tracked gross stands at ₹78.13L From 565 shows as of 9:30 PM pic.twitter.com/Vpri1hyVdj
— ForumKeralam (@Forumkeralam2) November 3, 2023
ജിനേഷ് എമ്മിന്റെ കഥയ്ക്ക് മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത് ചിത്രവും ഒപ്പം മൾട്ടി സ്റ്റാർ ചിത്രവുമാണിത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇരുവർക്ക് പുറമെ സിദ്ദിഖും ജഗദീഷും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായഗ്രാഹകൻ. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.11 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നത്. 'എഫ്‍ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.