ചെന്നൈ: നടന്‍ വിജയിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍റെ ഫോണ്‍ സന്ദേശം!!
ഞായറാഴ്ച രാവിലെയാണ് ചെന്നൈ പോലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശമെത്തിയത്. സാലിഗ്രാമമിലെ വിജയി(Vijay)യുടെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സന്ദേശമറിയിച്ച് വിളിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. മാനസിക വൈകല്യമുള്ള ഒരു യുവാവിന്‍റെ തട്ടിപ്പായിരുന്നു ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു.
25 വര്‍ഷത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?
''ഇന്നലെ അര്‍ദ്ധരാത്രിയ്ക്ക് ശേഷ൦ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ വന്നു. നടന്‍ വിജയിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ പോലീസ് സേനയും ബോംബ് സ്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അസാധാരണമായ ഒന്നും കണ്ടെത്തിയില്ല.' -പോലീസ് പറഞ്ഞു.
തമിഴ്നാട്ടി(Tamilnadu)ലെ വില്ലുപുരം മരക്കന്നത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കോള്‍ വ്യാജമായിരുന്നുവെന്നും ഇയാള്‍ മാനസിക സ്ഥിരതയില്ലാത്തയാളാണെന്നും കണ്ടെത്തി.
ഞാനൊരു സ്വവര്‍ഗാനുരാഗി.... 90-ാം വയസിലൊരു വെളിപ്പെടുത്തല്‍
21 വയസുണ്ടായിരുന്ന ഇയാളെ മുന്നറിയിപ്പ് നല്‍കി വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു. ഇയാള്‍ക്ക് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പരത്തുന്ന സ്വഭാവമുണ്ടെന്നും മുന്‍പും ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തി(Rajinikanth)ന്റെ പോ ഗാര്‍ഡന്‍ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം വന്നിരുന്നു. പിന്നീടത് വ്യാജമാണെന്ന് കണ്ടെത്തി.