പരീക്ഷാഫലം പുറത്തു വരുന്ന സമയമാണ്.. വിജയികളും പരാജിതരും ... മാര്‍ക്ക് കുറഞ്ഞവരും മികച്ച മാര്‍ക്ക് നേടിയവരും ഇക്കൂട്ടത്തില്‍പ്പെടും...
മികച്ച വിജയ൦ നേടിയവര്‍ ഉപരി പഠനത്തിനായുള്ള ശ്രമ൦ തുടങ്ങുമ്പോള്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് മുന്‍പില്‍ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാവുന്നു...
ഇതിനിടെ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ മാധവന്‍ കുറിച്ച ഒരു ട്വീറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. നടന്‍റെതായി വരാറുളള മിക്ക പോസ്റ്റുകളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മാധവന്‍റെ സിനിമകള്‍ക്കായി എന്നും ആകാക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും താര൦ ഏറെ ആക്ടീവാണ്...
എന്നാല്‍, ഇത്തവണ ബോര്‍ഡ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ നിരാശപ്പെടുന്നവര്‍ക്ക് പിന്തുണയും പ്രചോദനവുമേകിയാണ് മാധവന്‍ എത്തിയിരിക്കുന്നത്. ബോര്‍ഡ് പരീക്ഷയില്‍ തനിക്ക് ലഭിച്ചത് 58% മാര്‍ക്ക് മാത്രമായിരുന്നു എന്ന് മാധവന്‍ തന്‍റെ പുതിയ ട്വീറ്റിലൂടെ പറയുന്നു...!!
"ബോര്‍ഡ് പരീക്ഷയുടെ ഫലമറിഞ്ഞ എല്ലാവരോടും, പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍... ബാക്കിയുളളവരോട് എനിക്ക് പറയാനുളളത്, ബോര്‍ഡ് പരീക്ഷയില്‍ ഞാന്‍ നേടിയത് 58% മാര്‍ക്കാണെന്നതാണ്. കളി ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല പ്രിയ കൂട്ടുകാരെ..... മാധവന്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
അതേസമയം, മാധവന്‍റെ പുതിയ ട്വീറ്റിന് പ്രതികരണവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രചോദനമാണ് നിങ്ങളെന്നാണ് ഒരു ആരാധകന്‍ മാധവനെക്കുറിച്ച് കുറിച്ചത്.
മാര്‍ക്ക് കേവലം അക്കങ്ങള്‍ മാത്രമാണെന്ന് മറ്റൊരു ആരാധകനും നടന്‍റെ ട്വീറ്റിന് പിന്നാലെ കുറിച്ചു. ഉയര്‍ന്ന അക്കങ്ങള്‍ ഭാവിയില്‍ എന്തെങ്കിലും ഉറപ്പുനല്‍കുന്നില്ല. കുറഞ്ഞ അക്കങ്ങളും ഭാവിയില്‍ എന്തെങ്കിലും ഉറപ്പുനല്‍കുന്നില്ല. കുറഞ്ഞ അക്കങ്ങള്‍ ജീവിതത്തിന്റെ അന്ത്യവുമല്ല... ആരാധകന്‍ കുറിച്ചു.
അലൈപായുതേ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ നടന് ഏറെ ആരാധകരാനുള്ളത്. വേറിട്ട സിനിമകളുമായാണ് മാധവന്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താറുളളത് എന്നതാണ് ഈ നടന്‍റെ പ്രത്യേകത.
അതേസമയം, നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുളള സിനിമയാണ് മാധവന്‍റെതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മാധവന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. നമ്പി നാരായണന്‍റെ ജീവിതത്തിലെ 27 വയസുമുതല്‍ 70 വയസുവരെയുളള കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ചിത്രത്തിനുവേണ്ടി മാധവന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.