ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
വിവാഹ ബന്ധം സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. ചില സ്ത്രീകളെ പുരുഷന്മാർ ഒരിക്കലും വിവാഹം ചെയ്യരുതെന്ന് ചാണക്യന പറയുന്നു.
ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിലെ പ്രധാന സംഭവമാണ് വിവാഹം. സ്ഥിരത, വിശ്വസ്തത എന്നിവ വിവാഹ ജീവിതത്തിന് അനിവാര്യമാണ്.
പുരുഷന്മാര് വിവാഹം ചെയ്യേണ്ട സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് ചാണക്യന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ചില സ്വഭാവുമുള്ള സ്ത്രീകളെ വിവാഹം ചെയ്യരുതെന്നും അവരിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും ചാണക്യൻ പറയുന്നു.
സുന്ദരിയായതും, എന്നാല്‍ ബുദ്ധിശൂന്യയുമായ സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് പറയുന്നു.
വിശ്വസ്തരല്ലാത്ത ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുത്. ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ പിന്നീടുള്ള ജീവിതത്തില്‍ അവള് ഭര്‍ത്താവിനെ ചതിക്കുകയും ദാമ്പത്യത്തെ നശിപ്പിക്കുകയും ചെയ്യും.
പരുഷവും മോശവുമായി പെരുമാറുന്ന സ്ത്രീകളെ ഒരു പുരുഷന് ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യൻ പറയുന്നു. മോശമായി പെരുമാറുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുത്തും.
പതിവായി കള്ളം പറയുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെയും ഇത് ഉപയോഗിക്കുമെന്നും കുടുംബത്തെ തകര്‍ക്കാന്‍ പോലും തുനിയുമെന്നും ചാണക്യന് പറയുന്നു. അത്തരം സ്ത്രീകളെ പുരുഷന്മാര് ഒരിക്കലും വിവാഹം കഴിക്കരുത്.
ഒരിക്കലും മോശം സ്വഭാവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്. കാരണം, അവളുടെ മോശം സ്വഭാവം കാരണം നിങ്ങള്‍ തമ്മിലുള്ള ബന്ധം എളുപ്പത്തില്‍ നശിക്കുമെന്ന് ചാണക്യന് പറയുന്നു.
വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം മോശമാണെങ്കില്‍, ആ സ്ത്രീ നിങ്ങളുടെ വീട്ടിലെ സമാധാനം കൂടി കെടുത്താന്‍ സാധ്യതയുണ്ട്.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)