Muddy Film Release Date: റേസിം​ഗിന് ഒരുങ്ങി മഡ്ഡി, ചിത്രം ഡിസംബർ 10ന് തിയറ്ററുകളിൽ

നവാഗതനായ ഡോ. പ്രഗഭലാണ് സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ച് വർഷം എടുത്താണ് സംവിധായകൻ ചിത്രം പൂർത്തിയാക്കിയത്. 

Written by - Zee Hindustan Malayalam Desk | Last Updated : Oct 15, 2021, 04:10 PM IST
  • തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മഡ്ഡി റിലീസ് ചെയ്യും.
  • പി.കെ 7 (PK7) ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്.
  • പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്.
Muddy Film Release Date: റേസിം​ഗിന് ഒരുങ്ങി മഡ്ഡി, ചിത്രം ഡിസംബർ 10ന് തിയറ്ററുകളിൽ

ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്‌റേസ് (Mud Race) സിനിമയായ 'മഡ്ഡി' (Muddy) പ്രദർശനത്തിന് എത്തുന്നു. ഈ വരുന്ന ഡിസംബര്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തിയേറ്റുകളിലൂടെയാണ് (Theatre) മഡ്‌ഡി പ്രേക്ഷകരിലേക്കെത്തുക. ലോകസിനിമകളിൽ പോലും അപ്പൂർവമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് (Action Thriller) സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

നവാഗതനായ ഡോ. പ്രഗഭലാണ് സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ച് വർഷം എടുത്താണ് സംവിധായകൻ ചിത്രം പൂർത്തിയാക്കിയത്. ചിത്രീകരണത്തിന് ഉൾപ്പെടെയാണ് ഇത്രയും വർഷമെടുത്തത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

Also Read: Malayalam Ott Updates| കനകം കാമിനി കലഹം, ഹോട്ട് സ്റ്റാറിൽ റിലീസിന്

തീര്‍ത്തും ഒരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് മൂവിയാണ് മഡ്ഡി. ആവേശം നിറഞ്ഞ അതിസാഹസിക രംഗങ്ങളും, ത്രസിപ്പിക്കുന്ന വിഷ്വല്‍ -ഓഡിയോ അനുഭവവുമൊക്കെ അതിന്റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതിനായിയാണ് ഇത്രനാള്‍ കാത്തിരുന്നത്-,'ചിത്രത്തിന്റെ സംവിധായകന്‍ ഡോ പ്രഗഭല്‍ വ്യക്തമാക്കി.

Also Read: Squid Game : നെറ്റ്ഫ്ലിക്സിലെ സകല റെക്കോർഡുകളും തകർത്ത് സ്ക്വിഡ് ഗെയിം; ഒരു മാസം കൊണ്ട് മാത്രം നേടിയത് 111 മില്യൺ പ്രേക്ഷകരെ; എന്താണ് ഈ ഗെയിമിനിത്ര പ്രത്യേകത?

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കുന്നു എന്നത് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. 

Also Read: Sanusha Santhosh : ചുണ്ടത്ത് സിഗ്രറ്റുമായി സനുഷയുടെ ഫോട്ടോഷൂട്ട്, പുകവലി ഉപേക്ഷിക്കൂ എന്ന് നടിയുടെ ഉപദേശം

Tamil, തെലുങ്ക്, കന്നഡ, ഹിന്ദി, English എന്നീ ഭാഷകളിലും മഡ്ഡി റിലീസ് (Muddy Release) ചെയ്യും. പി.കെ 7 (PK7) ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News