നിരോധിച്ച വെള്ളത്തില്‍ നീന്തല്‍; സൈബര്‍ ആക്രമണം നേരിട്ട് മോഡല്‍!
നീന്തല്‍ നിരോധനം ഏര്‍പ്പെടുത്തിയ വെള്ളത്തില്‍ നീന്തിയ ഇന്‍സ്റ്റഗ്രാം മോഡലിന് നേരെ സൈബര്‍ ആക്രമണം.
ക്ലിയോ കൊഡ്രിംടണ്‍, മിച്ച് കോസ് എന്ന ദമ്പതികള്‍ ന്യൂസ്‌ലാന്‍ഡ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്.
പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടില്‍ തെളിഞ്ഞ നീല വെള്ളത്തിലൂടെ നീന്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ക്ലിയോ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.
ഏതാണ് സ്ഥലമെന്ന് ക്ലിയോ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് ന്യൂസ്‌ലാന്‍ഡിലെ ബ്ലൂ സ്പ്രിംഗ്സ് ആണെന്നാണ് ആരാധകര്‍ പറയുന്നത്.
ക്ലിയോ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായതോടെയാണ് പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയത്.
എന്നാല്‍, ചിത്രം പകര്‍ത്തിയത് ബ്ലൂ സ്പ്രിംഗ്സില്‍ നിന്നല്ലെന്നാണ് ദമ്പതികള്‍ വാദിക്കുന്നത്. ബ്ലൂ സ്പ്രിംഗ്സിന് 120 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന തരവേരയാണിതെന്നാണ് ഇവര്‍ പറയുന്നത്.
അങ്ങോട്ടുള്ള സഞ്ചാരികളുടെ ഒഴുക്ക് ഒഴിവാക്കാനായി മനപൂര്‍വമാണ് സ്ഥലം സൂചിപ്പിക്കാതെ പോസ്റ്റിട്ടതെന്നും ഇവര്‍ പറയുന്നു.
വിനോദ സഞ്ചാര മേഖലയില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാനായി ന്യൂസ്‌ലാന്‍ഡിലെ പുടരുരുവിലെ ബ്ലൂ സ്പ്രിംഗ്സില്‍ 2016ലാണ് നീന്തല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.