പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ദുരൂഹതകളേറുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പുസ്തകത്തിൽ അമ്മു എഴുതിയെന്ന് പറയുന്ന 'ഐ ക്വിറ്റ്' എന്നത് അമ്മുവിൻറെ കയ്യക്ഷരമല്ലെന്നും, ഫോണിന് നേരത്തെ പിന് ലോക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്ക്രീൻ ലോക്ക് മാത്രമാണ് ഉള്ളതെന്നും. അതുകൊണ്ടുതന്നെ ഫോണിന്റെ ലോക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും ആരാണ് ഇത് ചെയ്തതെന്ന് അന്വേഷിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
Also Read: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം: മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി!
മാത്രമല്ല അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യണമെന്നും കുടുംബം ആവിവശ്യപെപ്പടുന്നുണ്ട്. പോലീസ് അന്വേഷണം കൃത്യമായ ദിശയിലാണെന്നും അമ്മുവിന്റെ പിതാവും സഹോദരനും പറഞ്ഞു.
നിലവിൽ കേസിൽ അറസ്റ്റു ചെയ്ത സഹ വിദ്യാർത്ഥികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ നിർണായകമായ ഒട്ടേറെ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അമ്മുവിനെ പ്രതികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്, തെറ്റുകൾ ഏറ്റുപറഞ്ഞു പെൺകുട്ടികൾ കോളേജിൽ നൽകിയ വിശദീകരണക്കുറിപ്പ്, അമ്മുവിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ 'ഐ ക്വിറ്റ്' എന്നെഴുതിയ കുറിപ്പ്, മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും അടക്കമുള്ള ശക്തമായ റിപ്പോർട്ടാണ് പോലീസിന്റെ കയ്യിലുള്ളത്. ഇത് മൂവർ സംഘത്തിന് ശരിക്കും കുരുക്കായിരിക്കുകയാണ്.
Also Read: ബ്രഹ്മ യോഗത്തിലൂടെ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും വൻ പുരോഗതിയും!
ഇന്നലെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിനികളുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കേസിൽ കേസിൽ കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റു ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ മൊഴി. ഇവർ ക്ലാസിലും ഹോസ്റ്റൽ മുറിയിലും അമ്മുവിനെ ശല്യപ്പെടുത്തിയിരുന്നുവെന്നും അമ്മുവിന് ഇവരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയത് ഇവർ എതിർത്തിരുന്നു. സംഭവ ദിവസം ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയിരിക്കുന്നത്. ഈ മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസ് പറയുന്നത്.
അമ്മു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ഫോൺ കോൾ രേഖകൾ അടക്കം പരിശോധിക്കാൻ അമ്മുവിൻറെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആരോപണം നേരിടുന്ന മൂന്നു വിദ്യാർഥിനികളെ വിശദമായി ചോദ്യം ചെയ്യും.
Also Read: ശനി രാഹു സംഗമം പുതുവർഷത്തിൽ ഇവർക്ക് നൽകും പുത്തൻ ജോലിയും വൻ നേട്ടങ്ങളും!
ഇതിനിടയിൽ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ഉണ്ടെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മുവുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിൻറെ അച്ഛൻ, പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ പ്രശ്‌നങ്ങളെല്ലം തീര്‍ന്നിരുന്നുവെന്നാണ് കോളജ് അധികാരികളുടെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.