Jaladhara Pumpset Movie: ഇന്ദ്രൻസും ഉർവശിയും ഒന്നിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962ന്റെ ഷൂട്ടിങ് പൂർത്തിയായി; വീഡിയോ പങ്കുവെച്ച് സനൂഷ

Jaladhara Pumpset Movie : സനുഷ സന്തോഷാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 11:58 AM IST
  • ചിത്രത്തിൽ ഇന്ദ്രൻസിനും ഉർവശിക്കും ഒപ്പം സനുഷ സന്തോഷും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  • സനുഷ സന്തോഷാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
  • ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്.
    ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ.
Jaladhara Pumpset Movie: ഇന്ദ്രൻസും ഉർവശിയും ഒന്നിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962ന്റെ ഷൂട്ടിങ് പൂർത്തിയായി; വീഡിയോ പങ്കുവെച്ച് സനൂഷ

ഇന്ദ്രൻസ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' ന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിൽ ഇന്ദ്രൻസിനും ഉർവശിക്കും ഒപ്പം സനുഷ സന്തോഷും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സനുഷ സന്തോഷാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. . ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ.

ജൂലൈ 15 നാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിൽ അമ്മയും മകളുമായി ആണ് ഉർവശിയും സനൂഷയും എത്തുന്നത്. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ചിത്രത്തിൻറെ ഷൂട്ടിങ് പ്രധാനമായും പാലക്കാട് വെച്ചാണ് നടന്നത്.

ALSO READ: Jaladhara Pumpset Movie: ചിരി പടർത്താൻ ഉര്‍വ്വശിയും ഇന്ദ്രന്‍സും വരുന്നു; ജലധാര പമ്പ് സെറ്റിന് തുടക്കമായി

ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ചിത്രത്തിന് സനു കെ ചന്ദ്രൻ കഥയും ആഷിഷ് ചിന്നപ്പ, പ്രജിൻ എംപി എന്നിവർ തിരക്കഥയും ഒരുക്കിയിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്- ദിലീപ് നാഥ്, ഗാനരചന- മനു മഞ്ജിത്ത്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി- വിപിൻ നായർ, സ്റ്റിൽ- നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ-എഎസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ- 24 എഎം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News