ഇന്ദ്രൻസ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' എന്ന ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചു. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ വെച്ചാണ് ചിത്രത്തിൻറെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്. ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ.
ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ചിത്രത്തിൻറെ ഷൂട്ടിങ് പ്രധാനമായും പാലക്കാട് വെച്ചായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചപ്പിക്കുന്നത്.
ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സനു കെ ചന്ദ്രൻ കഥയും ആഷിഷ് ചിന്നപ്പ, പ്രജിൻ എംപി എന്നിവർ തിരക്കഥയും ഒരുക്കിയിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്- ദിലീപ് നാഥ്, ഗാനരചന- മനു മഞ്ജിത്ത്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി- വിപിൻ നായർ, സ്റ്റിൽ- നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ-എഎസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ- 24 എഎം.
ഇന്ദ്രൻസിന്റെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് കളിഗമിനാർ. വളരെയധികം ദുരൂഹതകളും ഫാന്റസിയും ഒക്കെയായി എത്തുന്ന ചിത്രമാണ് കളിഗമിനാർ എന്നാണ് റിപ്പോർട്ട്. മിസ്റ്ററി-ഫാന്റസി വിഭാഗത്തിലെത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജഹാൻ മുഹമ്മദാണ്. വളരെ മികച്ച ഒരു അനുഭവം തന്നെ നൽകാൻ ഈ ചിത്രത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...