Jerry: "ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ.!!?" ചിരിപ്പിക്കാനും ഞെട്ടിക്കാനും "ജെറി" എത്തുന്നു

Jerry:  ജെറിയുടെ ആദ്യ പ്രോമോ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.    

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 06:50 PM IST
  • നൈജിൽ സി മാനുവലിന്‍റെതാണ് തിരക്കഥ. ഫെബ്രുവരി ഒമ്പതിന് "ജെറി" തിയേറ്ററുകളിൽ എത്തും.
Jerry: "ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ.!!?" ചിരിപ്പിക്കാനും ഞെട്ടിക്കാനും "ജെറി" എത്തുന്നു

കോട്ടയം നസീർ, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജെറി'. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

നൈജിൽ സി മാനുവലിന്‍റെതാണ് തിരക്കഥ. ഫെബ്രുവരി ഒമ്പതിന്  "ജെറി" തിയേറ്ററുകളിൽ എത്തും. ജെറിയുടെ ആദ്യ പ്രോമോ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.  

നിസ്മൽ നൗഷാദ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം രോഹിത് വി എസ് വാരിയത്താണ് കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവരുടെ വരികൾക്ക് അരുൺ വിജയ് സംഗീതം പകരുന്നു. വിജിത്താണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.

പ്രൊജക്ട് ഡിസൈനർ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ് : ജിതേശ്വരൻ ഗുണശേഖരൻ, പിആർ & മാർക്കറ്റിംഗ്: തിങ്ക് സിനിമ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News