Kaduva Review: എന്തിനോ വേണ്ടി അടിയോടടി.. ഇമോഷണൽ ബന്ധം പ്രേക്ഷകനുമായില്ല.. കടുവ റിവ്യൂ

കെജിഎഫ്, ആർആർആർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ എടുത്ത് നോക്കിയാൽ അടിയും ഇടിയും തിരിച്ചടിയും മാത്രം കൊണ്ടല്ല പ്രേക്ഷകർ സ്വീകരിച്ചത്. ആ അടിക്കുന്നത് എന്ത് കാരണം കൊണ്ടാണെന്ന് പ്രേക്ഷകന് മനസ്സിലാവണം

Written by - ഹരികൃഷ്ണൻ | Edited by - M Arun | Last Updated : Jul 8, 2022, 05:19 PM IST
  • ചില സംഭാഷണങ്ങളും, വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിക്കുന്ന ഒട്ടും യോജിക്കാൻ കഴിയാത്തതായ ചില രംഗങ്ങളും
  • ഒരു മുഴുനീള അടി പടം എന്ന ലേബലിൽ കണ്ടാൽ അതിനോട് നീതി പുലർത്തിയിട്ടുണ്ട്
  • സിനിമയിലെ മറ്റ് ഘടകങ്ങൾ പരിശോധിച്ചാൽ നിരാശയാണ് ഫലം
Kaduva Review: എന്തിനോ വേണ്ടി അടിയോടടി.. ഇമോഷണൽ ബന്ധം പ്രേക്ഷകനുമായില്ല.. കടുവ റിവ്യൂ

മലയാള സിനിമയിൽ കുറച്ച് വർഷങ്ങളായി ഇല്ലാതെയിരുന്ന നാടൻ മാസ്സ് ആക്ഷൻ ചിത്രങ്ങൾ ഷാജി കൈലാസ് - പ്രിത്വിരാജ് കൂട്ടുകെട്ടിൽ കടുവയിലൂടെ തിരിച്ച് കൊണ്ടുവരുമ്പോൾ അന്യഭാഷാ മാസ്സ് ചിത്രങ്ങൾ കണ്ട് രസിച്ചു പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ചിത്രം ആ പ്രതീക്ഷയോട് നീതി പുലർത്തിയോ? 

കെജിഎഫ്, ആർആർആർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ എടുത്ത് നോക്കിയാൽ അടിയും ഇടിയും തിരിച്ചടിയും മാത്രം കൊണ്ടല്ല പ്രേക്ഷകർ സ്വീകരിച്ചത്. ആ അടിക്കുന്നത് എന്ത് കാരണം കൊണ്ടാണെന്ന് പ്രേക്ഷകന് മനസ്സിലാവണം. കഥാപാത്രവുമായി അടുപ്പം തോന്നണം. എന്നാൽ മാത്രമേ പ്രേക്ഷകന് അത് ആസ്വദിക്കാൻ സാധിക്കൂ.

Also Read: Pyali Movie Song : പ്യാലിയും അവളുടെ ലോകവും; പ്യാലിയിലെ അനിമേഷൻ ഗാനം പുറത്തുവിട്ടു

കടുവയ്ക്ക് സാധിക്കാതെ പോയതും അത് തന്നെയാണെന്ന് ഒറ്റ വരിയിൽ പറയാം. കുര്യച്ചൻ എന്ന പൃഥ്വിരാജ് അഭിനയിക്കുന്ന കഥാപാത്രം തലങ്ങും വിലങ്ങും വില്ലന്മാരെയും പോലീസിനെയും ഒക്കെ അടിക്കുമ്പോൾ പോലും പ്രേക്ഷകന് അത് കണക്റ്റ് ആവുന്നില്ല. തിരക്കഥയിൽ വല്ലാത്ത ഒരു പാളിച്ച സംഭവിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല. 

Kaduva2

സിനിമയുടെ ടൈറ്റിൽ എഴുതി കാണിക്കുന്നതിന് മുൻപ് തന്നെ ഒരു സൂപ്പർ ഫൈറ്റോടെയാണ് തുടക്കം. പക്ഷെ ഇമോഷണലി ആ ഫൈറ്റ് കണക്ട് ആവുന്നില്ല. ഫൈറ്റ് കൊറിയോഗ്രാഫിയും, ക്യാമറയും, ഡയറക്ഷനും എല്ലാം ഗംഭീരമാണ്. എന്നാൽ ആ "കിക്ക്" കിട്ടുന്നില്ല. അയ്യപ്പനും കോശിയും പോലെ ഡ്രൈവിങ് ലൈസൻസ് പോലെ 2 വ്യക്തികൾക്ക് ഉണ്ടാകുന്ന ഒരു ഈഗോ ക്ലാഷ് ആണ് ചിത്രം പറയുന്നത്. എന്നാൽ മേൽപറഞ്ഞ 2 ചിത്രങ്ങളും തിരക്കഥയിലുള്ള സന്ദർഭങ്ങൾ 2 കഥാപാത്രങ്ങളുമായി പ്രേക്ഷകന് അടുക്കാൻ സാധിച്ചു. കടുവയ്ക്ക് അത് കഴിയുന്നില്ല.

വലിച്ചുനീട്ടിയ തിരക്കഥയും കുറെ ഫൈറ്റ് രംഗങ്ങൾ കുത്തിനിറച്ചും ആസ്വാദന തലം നഷ്ടപ്പെടുന്നു. തിരക്കഥ മെച്ചപ്പെടുത്തിയിരുന്നെങ്കിൽ മറ്റൊരു തലത്തിലേക്ക് സിനിമയ്ക്ക് ഉയരാൻ സാധിക്കുമായിരുന്നു. ജെക്‌സ് ബിജോയുടെ ബിജിഎം നിരാശപ്പെടുത്തി. 

മാസ് അപ്പീൽ പ്രേക്ഷകരിലേക്ക് കൊണ്ടുവരാൻ പൃഥ്വിരാജ് കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാൽ സ്‌ക്രീൻ പ്രെസൻസിൽ തന്നാൽ കഴിയും വിധം പൃഥ്വിരാജ് ശ്രമിക്കുന്നുണ്ട്. എന്നാൽ ആടുജീവിതവുമായി ബന്ധപ്പെട്ട് തടി കുറച്ചത് കുര്യാച്ചൻ എന്ന കഥാപാത്രത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

kaduva1

Also Read: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ

ചില സംഭാഷണങ്ങളും വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിക്കുന്ന ഒട്ടും യോജിക്കാൻ കഴിയാത്തതായ ചില രംഗങ്ങളും ഉണ്ടായിരുന്നു. ഒരു മുഴുനീള അടി പടം എന്ന ലേബലിൽ കണ്ടാൽ അതിനോട് നീതി പുലർത്തിയിട്ടുണ്ട്. എന്നാൽ സിനിമയിലെ മറ്റ് ഘടകങ്ങൾ പരിശോധിച്ചാൽ നിരാശയാണ് ഫലം.ഫൈറ്റ് രംഗങ്ങൾ കണ്ടിരിക്കാൻ രസമാണ്. ഷോട്ട്സും ചെറിയ ഷാജി കൈലാസ് കയ്യൊപ്പുകളും കൊണ്ട് ഫൈറ്റ് രംഗങ്ങൾ ഗംഭീരമാകുന്നുണ്ട്. എന്നാൽ അടിയിൽ മാത്രം സിനിമ ഒരുങ്ങുന്നത് നിരാശയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News