സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന കാന്താര OTT പ്ലാറ്റ്ഫോമിലേക്ക്. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ OTT പ്രദർശനാവകാശം സ്വന്തമാക്കിയത്. 150 കോടി രൂപയ്ക്കാണ് ആമസോൺ കാന്താര സ്വന്തമാക്കിയത്. ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര നവംബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം.
OTT വരുമാനം കൂടി കണക്കാക്കുമ്പോൾ ചിത്രത്തിന്റെ ആകെ വരുമാനം 550 കോടി രൂപ കവിഞ്ഞു. കേവലം 16 കോടി രൂപ ചെലവിൽ നിർമ്മിച്ച ചിത്രമാണ് കാന്താര. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പരസ്യങ്ങളോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. എന്നാല്‍ കാന്താരിയുടെ ശക്തമായ കഥയും കഥാപാത്രങ്ങളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ആഗോള തലത്തിൽ തന്നെ വൻ വിജയം ചിത്രം സ്വന്തമാക്കി. നടന്‍ പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്.
കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറഞ്ഞോടുകയാണ്. രചയിതാവും സംവിധായകനും നായകനുമായ റിഷഭ് ഷെട്ടിക്ക് രാജ്യത്തുടനീളം അഭിനന്ദന പ്രവാഹമാണ്. കെജിഎഫിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസ് ചിത്രം നിര്‍മ്മിക്കുമ്പോള്‍ കെജിഎഫിനെ കടത്തിവെട്ടുന്ന ചിത്രമായിരിക്കും കാന്താര എന്ന് ഒരിയ്ക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. തന്‍റെ ഗ്രാമത്തെ നശിപ്പിക്കാന്‍ എത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുന്ന ശിവയുടെ കഥയാണ് കാന്താര പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...