മോഹന്‍ ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കേരളാ പോലീസും!

മലയാളത്തിന്‍റെ നടന വിസ്മയം മോഹന്‍ ലാലിന് സിനിമാലോകത്തും രാഷ്ട്രീയ രംഗത്തും ഒക്കെയുള്ള പ്രമുഖര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Updated: May 21, 2020, 07:38 PM IST
മോഹന്‍ ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കേരളാ പോലീസും!

മലയാളത്തിന്‍റെ നടന വിസ്മയം മോഹന്‍ ലാലിന് സിനിമാലോകത്തും രാഷ്ട്രീയ രംഗത്തും ഒക്കെയുള്ള പ്രമുഖര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
സമൂഹത്തിന്‍റെ സംസ്ത മേഖലയില്‍ നിന്നുള്ളവര്‍ താര രാജാവിന് ആശംസകള്‍ അറിയിച്ചു.

വ്യത്യസ്തമായ ആശംസ നേര്‍ന്നത് കേരളാ പോലീസാണ്.കേരളാ പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് 
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

Also Read:എന്തോ..വലിയ ഇഷ്ടമാണ് ആ മനുഷ്യനെ....

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ കേരളാ പോലീസിന്‍റെ ലോഗോ വാട്സാപ് ഡിപി ആയി ഉപയോഗിക്കുകയും ട്വിറ്ററില്‍ മോഹന്‍ലാല്‍ 
കേരളാ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.പിറന്നാള്‍ ദിനത്തില്‍ നമ്മളെ ഓര്‍മിച്ച മോഹന്‍ലാലിന് 
നന്ദി യെന്നും കേരളാ പോലീസ് പറയുന്നു.

"പിറന്നാള്‍ ദിനത്തില്‍ കേരളാ പോലീസിനെ ഓര്‍മിച്ച ശ്രീ മോഹന്‍ ലാലിന് കേരളാ പോലീസ് കുടുംബത്തിന്റെ ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍" 
എന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ,