Kerala Rain Crisis : മഴക്കെടുതി; സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം മാറ്റിവച്ചു

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയ്ക്ക് ഉൾപ്പെടെ അവധി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് പുരസ്കാര ചടങ്ങ് മാറ്റി വയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 06:01 PM IST
  • പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
  • കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയ്ക്ക് ഉൾപ്പെടെ അവധി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് പുരസ്കാര ചടങ്ങ് മാറ്റി വയ്ക്കുന്നത്.
  • കൂടാതെ, ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
  • കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്.
Kerala Rain Crisis : മഴക്കെടുതി; സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം മാറ്റിവച്ചു

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ചടങ്ങ് മാറ്റിവെച്ചതായി സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരം ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയ്ക്ക് ഉൾപ്പെടെ അവധി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് പുരസ്കാര ചടങ്ങ് മാറ്റി വയ്ക്കുന്നത്. കൂടാതെ, ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. 

ALSO READ : Kerala flood alert updates: സംസ്ഥാനത്ത് അതിതീവ്ര മഴ; പ്രളയ സാധ്യത മുന്നറിയിപ്പ്, പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിരിക്കുകയായിരുന്നു. പുരസ്കാര വിതരണത്തിന് ശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്കാരിക മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം, ബിജു മേനോന്‍, ജോജു ജോര്‍ജുമാണ് ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത് , മികച്ച നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രം ഹൃദയത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങി 50 ഓളം പേർക്കാണ് പുതുക്കിയ തിയതിയിൽ മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കുക.

സംസ്ഥാനത്ത് പത്ത് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News