KGF Latest Update: കെ.ജി.എഫ് തരംഗം: പുഷ്പ 2 ന്റെ ഷൂട്ടിങ്ങ് നിർത്തി വച്ചു

കെ.ജി.എഫ് ചാപ്റ്റർ 2ന്  ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ദൃശ്യഭംഗിയോടെ പുഷ്പയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ തിരക്കഥയിൽ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായാണ് സുകുമാറിന്‍റെ ഈ നീക്കമെന്നാണ് വിവരം. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പുഷ്പയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നു. 

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Apr 26, 2022, 05:00 PM IST
  • തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പുഷ്പയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നു.
  • കെ.ജി.എഫ് സൃഷ്ടിച്ചത് പോലെയുള്ള തരംഗമോ അത്ഭുതകരമായ കളക്ഷനോ നേടാൻ പുഷ്പക്ക് സാധിച്ചില്ല.
  • നോർത്ത് ഇന്ത്യയിൽ ഉൾപ്പെടെ നല്ല ഫാൻ പവർ ഉള്ള നടനായിട്ട് പോലും പുഷ്പക്ക് ഹിന്ദിയിൽ നിന്ന് 100 കോടി മാത്രമാണ് നേടാൻ സാധിച്ചത്.
KGF Latest Update: കെ.ജി.എഫ് തരംഗം: പുഷ്പ 2 ന്റെ ഷൂട്ടിങ്ങ് നിർത്തി വച്ചു

പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ യാഷ് നായകനായി അഭിനയിച്ച കെ.ജി.എഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പിൻതുണയോടെ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. 100 കോടി മുതൽ മുടക്കിൽ ചിത്രീകരിച്ച ഈ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ 800 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോടെ കെ.ജി.എഫ് മാതൃകയിൽ കുറഞ്ഞ മുതൽ മുടക്കിൽ എങ്ങനെ മികച്ച കലാമൂല്യവും പ്രേക്ഷരെ ആകർഷിക്കുന്ന ഘടകങ്ങളും ഉള്ള സിനിമ ചിത്രീകരിക്കാം എന്ന ചിന്തയിലാണ് ഇന്ത്യയിൽ എല്ലാ ഭാഷകളിലെയും സംവിധായകർ. 

അക്കൂട്ടത്തിൽ ഒരാളാണ് അല്ലു അർജുൻ നായകനായ പുഷ്പയുടെ സംവിധായകൻ സുകുമാർ.  രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന പുഷ്പയുടെ ആദ്യഭാഗം മികച്ച കളക്ഷന്‍ നേടി ബ്ലോക്ബസ്റ്റർ ആയി മാറി. 2023 ൽ പ്രദർശനത്തിനെത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം നിലവിൽ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

Read Also: സൂരറൈ പോട്ര് ഹിന്ദി പതിപ്പിൽ 'അക്ഷയ്കുമാർ' നായകൻ; ചിത്രത്തിൻറെ ഷൂട്ടിങ്ങ് ഉടൻ

കെ.ജി.എഫ് ചാപ്റ്റർ 2ന്  ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ദൃശ്യഭംഗിയോടെ പുഷ്പയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ തിരക്കഥയിൽ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായാണ് സുകുമാറിന്‍റെ ഈ നീക്കമെന്നാണ് വിവരം. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പുഷ്പയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നു. 

എന്നാൽ കെ.ജി.എഫ് സൃഷ്ടിച്ചത് പോലെയുള്ള തരംഗമോ അത്ഭുതകരമായ കളക്ഷനോ നേടാൻ പുഷ്പക്ക് സാധിച്ചില്ല. മാത്രമല്ല ഒരു ശരാശരി അഭിപ്രായമായിരുന്നു പുഷ്പക്ക് കൂടുതലായും ലഭിച്ചത്. പല നിരൂപകരും പുഷ്പയിലെ സ്ത്രീ വിരുദ്ധ രംഗങ്ങളെയും പൊളിട്ടിക്കൽ കറക്ട്നസ്സിലെ പ്രശ്നങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. പുഷ്പക്ക് ലഭിച്ച ഈ മോശം അഭിപ്രായങ്ങൾ ചിത്രത്തിന്‍റെ കളക്ഷനിലും പ്രതിഫലിച്ചിരുന്നു. 

Read Also: Bigg Boss Malayalam Season 4 : ബിഗ് ബോസ് വീട്ടിലെ ചീത്തവിളി; അവസാന താക്കീതുമായി മോഹൻലാൽ

നോർത്ത് ഇന്ത്യയിൽ ഉൾപ്പെടെ നല്ല ഫാൻ പവർ ഉള്ള നടനായിട്ട് പോലും പുഷ്പക്ക് ഹിന്ദിയിൽ നിന്ന് 100 കോടി മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ കെ.ജി.എഫ് ചാപ്പ്റ്റർ 2, 300 കോടിയിലധികം രൂപയാണ് ഉത്തരേന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. പുഷ്പയുടെ ആദ്യഭാഗത്തിന് ലഭിച്ച മോശം പ്രതികരണങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് സുകുമാർ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നത്. കെ.ജി.എഫ് തരംഗം കാരണം ഉണ്ടാകാൻ പോകുന്ന ഈ മാറ്റം ആരാധകർ ഏറ്റെടുക്കുമോ ഇല്ലയോ എന്ന ആകാംഷയിലാണ് സിനിമാ ലോകം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News