Kopam Movie: നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

Kopam Movie Audio Launch: തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് കോപത്തിൻറെ ഓഡിയോ ലോഞ്ച് ചെയ്തത്. നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറാണ് കോപത്തിൻറെ ഓഡിയോ ലോഞ്ച് കർമം നിർവഹിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 03:34 PM IST
  • ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു
  • നെടുമുടി വേണുവാണ് ​ഗണപതി അയ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്
  • മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഞ്ജലി കൃഷ്ണയാണ്
Kopam Movie: നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യ നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് നടന്നു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത്. നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറാണ് കോപത്തിൻറെ ഓഡിയോ ലോഞ്ച് കർമം നിർവഹിച്ചത്.

തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവായ ഗണപതി അയ്യർക്ക് ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി ഉള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്ക് വേണ്ടിയാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്ക് അനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നെടുമുടി വേണുവാണ് ​ഗണപതി അയ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഞ്ജലി കൃഷ്ണയാണ്. ആലിഫ് ഷാ, അലൻ ബ്ലസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ, സംഗീത് ചിക്കു, വിനോദ് എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: Adipurush OTT release: ആദിപുരുഷ് ഒടിടിയിൽ എത്തി; ഏത് പ്ലാറ്റ് ഫോമിൽ? സ്ട്രീമിങ് എപ്പോൾ? അറിയാം

ബിഎംകെ സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കെ മഹേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം എന്നിവയും കെ മഹേന്ദ്രൻ നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം- റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ്- ശരൺ ജിഡി, ഗാനരചന- സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം- രാജേഷ് വിജയ്, ആലാപനം- മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്. 

പ്രൊഡക്ഷൻ ഡിസൈനർ- ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം- അനിൽ നേമം, കോസ്‌റ്റ്യൂം- തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, കോറിയോഗ്രഫി- അയ്യപ്പദാസ്, കളറിസ്റ്റ്- മഹാദേവൻ, സൗണ്ട് മിക്സ്- അനൂപ് തിലക്, ഓഡിയോ റിലീസ്- എംസി ഓഡിയോസ്, പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News