Kerala Crime Files: 'കേരളാ ക്രൈം ഫയൽസ്'; മികച്ച പ്രതികരണം നേടി ട്രെയിലർ

Kerala Crime Files Trailer: 'കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര' ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ, മധുരം എന്നീ ചിത്രങ്ങളൊരുക്കിയ അഹ്മദ് കബീർ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : May 31, 2023, 11:21 AM IST
  • ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമാണം
  • കേരള ക്രൈം ഫയൽസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂൺ 23ന് സ്ട്രീമിങ് ആരംഭിക്കും
  • കേരള ക്രൈം ഫയൽസ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലാണ് പുറത്തിറക്കുന്നത്
Kerala Crime Files: 'കേരളാ ക്രൈം ഫയൽസ്'; മികച്ച പ്രതികരണം നേടി ട്രെയിലർ

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, 'കേരളാ ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര'യുടെ ട്രെയിലർ പുറത്തിറക്കി. ജൂൺ 23ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിൽ അജു വർഗീസ്, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര' ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ജൂൺ, മധുരം എന്നീ ചിത്രങ്ങളൊരുക്കിയ അഹ്മദ് കബീർ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമാണം. കേരള ക്രൈം ഫയൽസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂൺ 23ന് സ്ട്രീമിങ് ആരംഭിക്കും. അന്വേഷണാത്മക പോലീസ് നടപടിക്രമങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുന്ന കേരള ക്രൈം ഫയൽസ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലാണ് പുറത്തിറക്കുന്നത്.

ALSO READ: Sulaikha Manzil Ott Update: സുലൈഖ മൻസിൽ ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ഉദ്വേഗജനകമായ പോലീസ് അന്വേഷണത്തിന്റെ കഥ പറയുന്ന വെബ് സീരീസിന്റെ ആദ്യ ഭാഗത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒറിജിനൽ വെബ് സീരിസുകളോട് കിട പിടിക്കുന്ന തരത്തിലെ അവതരണവും ഈ വെബ് സീരീസിനെ മികച്ചതാക്കുമെന്ന് ഉറപ്പാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലും എത്തുന്നതെന്ന് ട്രെയിലറിൽ കാണിക്കുന്നുണ്ട്. ഷിജു പാറയിൽ വീട്, നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രിയല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ് പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന കണ്ടെത്തെലുകളിലേക്കാണ്. 'കേരളാ ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര' മികച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News