Sulaikha Manzil Ott Update: സുലൈഖ മൻസിൽ ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

മുഹ്സിൻ പെരാരിയാണ് ഈ ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.  

Written by - Zee Malayalam News Desk | Last Updated : May 30, 2023, 08:31 AM IST
  • അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിൽ ഒടിടിയിലെത്തി.
  • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
Sulaikha Manzil Ott Update: സുലൈഖ മൻസിൽ ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ലുക്മാൻ അവറാൻ, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിൽ ഒടിടിയിലെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരിസമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമ്മിച്ചത്. 

Add Zee News as a Preferred Source

14 ദിവസം കൊണ്ട് നടക്കുന്ന ഒരു വിവാഹവും അത് സംബന്ധിച്ചുള്ള പ്രശ്നങങ്ങളുമാണ് ചിത്രത്തിൻറെ കഥ. ചിത്രത്തിലെ പാട്ടുകൾ പലതും ഹിറ്റായിരുന്നു.

കണ്ണൻ പട്ടേരിയാണ് ഛായാ​ഗ്രാഹകൻ. മുഹ്സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതം നൽകിയിട്ടുള്ളത്. അഡീഷണൽ സോങ്സ് - രാമമൂർത്തി - ടി.കെ കുറ്റ്യാലി, സലിം കൊടത്തൂർ. എഡിറ്റിം​ഗ് - നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ - മേക്കപ്പ്, കോസ്റ്റ്യൂംസ് - ​ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ് - ശബരീഷ് വർമ, ജിനു തോമ. ഈദ് റിലീസായി ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News