Sarkaru Vaari Paata: യൂട്യൂബിൽ ട്രെൻഡായി 'മ മ മഹേഷാ' ഗാനം; തെലുഗുവിൽ തരംഗമായി കീർത്തി സുരേഷ്

Sarkaru Vaari Paata Songs റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 04:57 PM IST
  • ഗാനത്തിന്റെ വീഡിയോ അണിയറക്കാർ 2 ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടത്.
  • ഇതിനോടകം തന്നെ 30 ലക്ഷം പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്.
  • ശ്രീ കൃഷ്‌ണയും ജോനിറ്റ ഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Sarkaru Vaari Paata: യൂട്യൂബിൽ ട്രെൻഡായി 'മ മ മഹേഷാ' ഗാനം; തെലുഗുവിൽ തരംഗമായി കീർത്തി സുരേഷ്

ഹൈദരാബാദ് : മഹേഷ് ബാബുവും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'സർക്കാര് വാരി പാട്ട' എന്ന ചിത്രം മികച്ച വിജയമാണ് ബോക്‌സ് ഓഫീസിൽ നേടിയത്. 200 കോടിയോളം രൂപയാണ് ചിത്രം തീയേറ്ററിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. കളക്ഷനോടൊപ്പം ഗംഭീര അഭിപ്രായങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായിട്ടാണ് സംവിധായകൻ പരശുറാം ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തമനാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. 'കലാവതി' എന്ന ഗാനം യുട്യൂബ് ട്രെൻഡിങ്ങും കൗമാരക്കാർക്കിടയിൽ വൈറലായി മാറുകയും ചെയ്‌തിരുന്നു. 208 മില്യൺ പേരാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ കണ്ടത്. അതേസമയം ഇപ്പോൾ ചിത്രത്തിലെ മറ്റൊരു ഗാനമാണ് ട്രെൻഡിങ്ങായി മാറിയിരിക്കുന്നത്. 

ALSO READ : Mohanlal: ഷിബു ബേബി ജോണിൻറെ ആദ്യ ചിത്രത്തിൽ നായകനായി മോഹൻലാൽ

'മ മ മഹേഷാ' എന്ന ഗാനത്തിന്റെ വീഡിയോ അണിയറക്കാർ 2 ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടത്. ഇതിനോടകം തന്നെ 30 ലക്ഷം പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്. ശ്രീ കൃഷ്‌ണയും ജോനിറ്റ ഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'സർക്കാര് വാരി പാട്ടയിലൂടെ കീർത്തി സുരേഷ് വീണ്ടും തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ തരംഗമായി മാറിയിരിക്കുകയാണ്. പാട്ടിൽ മഹേഷ് ബാബുവിനോടൊപ്പം ചടുലമായ നൃത്ത രംഗമാണ് കീർത്തി അവതരിപ്പിച്ചിരിക്കുന്നത്

സിനിമയുടെയും ഗാനത്തിന്റെ വിജയാഘോഷം തെലുഗുവിൽ പുരോഗമിക്കുമ്പോൾ മലയാളത്തിൽ കീർത്തി സുരേഷ് ചിത്രമായ 'വാശി' മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. അടുത്തിടെ കീർത്തി സുരേഷ് നായികയായി തമിഴിൽ എത്തിയ 'സാനി കായിധം' എന്ന ചിത്രം നടിയുടെ ഏറ്റവും മികച്ച പ്രകടനമെന്ന അഭിപ്രായങ്ങൾ നേടിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News