ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ഉണ്ടാക്കുന്ന ലോകം എന്നും മലയാള സിനിമ പ്രേക്ഷകർ ആസ്വദിച്ചിട്ടേയുള്ളു. മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന എന്ന ടാഗ് ലൈനോട് കൂടി ലിജോ മോഹൻലാലിനെ അവതരിപ്പിക്കുമ്പോൾ മാസങ്ങളായി നീണ്ടുനിന്ന ഹൈപ്പിനോട് ചിത്രം 100% നീതി പുലർത്തുന്നു. ലിജോ 9 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതുപോലെ 'നോ പ്ലാൻസ് ടു ചേഞ്ച്.. നോ പ്ലാൻസ് ടു ഇമ്പ്രസ്" എന്നത് ഈ ചിത്രത്തിലും ശരിവയ്ക്കുന്നു.
ലിജോ ഒരുക്കിയിരിക്കുന്ന മുത്തശ്ശിക്കഥയിലേക്ക് പ്രേക്ഷകനെ ആഴത്തിൽ പിടിച്ചിറക്കുകയാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും. ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതൽ ആ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നതിൽ ടീം വിജയിച്ചു. പിന്നീട് ചിത്രത്തിലെ ഓരോ ഷോട്ടും മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിൽ സ്ലോ മോഷൻ ആവശ്യമുള്ളിടത്തെല്ലാം ചേർത്ത് ലിജോയും മധു നീലകണ്ഠനും ഒരുക്കിവെച്ചിരിക്കുന്ന ക്രാഫ്റ്റ് തന്നെയാണ് വിഷ്വൽ ബ്യുട്ടിയിൽ വാലിബൻ തെളിഞ്ഞ് നിൽക്കുന്നത്.
പ്രശാന്ത് പിള്ളയുടെ മ്യുസിക്ക് ആൻഡ് ബിജിഎം വർക്ക് ടോപ് നോച്ച് ഐറ്റമായി മാറുന്നു. അനാവശ്യമായ ബിജിഎമ്മിന്റെ തള്ളിക്കയറ്റം ഒഴിവാക്കി എലിവേഷൻ സീനുകളിൽ പോലും മിതത്വത്തോടെ പ്രശാന്ത് പിള്ള കൈകാര്യം ചെയ്‌തിരിക്കുന്നത് അഴകാകുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങ് മറ്റൊരു ഹൈലൈറ്റ് ആകുന്നു. മികവാർന്ന ഈതിയിൽ ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ഡാനിഷ് സൈത്ത് തുടങ്ങിയവർ ഗംഭീരമാക്കി.
മലയാളത്തിന്റെ മോഹൻലാൽ തിരിച്ച് വന്നു എന്നത് നേര് എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ആരാധകർ വഴിതിപറഞ്ഞിരുന്നതാണ്. അത് ഊട്ടിയുറപ്പിക്കുന്നത് തന്നെയാണ് വാലിബൻ. മോഹൻലാൽ എന്ന വ്യക്തി അല്ലാതെ മുഴുവൻ സമയം വാലിബൻ എന്ന കഥാപാത്രമായി തന്നെയാണ് കാണാൻ സാധിക്കുന്നത്. മാസ് രംഗങ്ങളിലും ചെറിയ വാലിബന്റെ തമാശകളും ഒക്കെ തന്നെ മോഹൻലാൽ എന്ന നടന്ന വൈഭവം എങ്ങും മാഞ്ഞ് പോയിട്ടില്ല എന്നത് തെളിവാകുന്നു. ലിജോയുടെ ഈ ലോകം പ്രേക്ഷകർ ഏറ്റെടുക്കുകയാണെങ്കിൽ ചിത്രത്തിന്റെ അവസാന ഭാഗത്തിൽ സൂചിപ്പിക്കുന്നതുപോലെയൊരു സർപ്രൈസ് ഇനിയും ലഭിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.