Puzhu Movie OTT Relase : മമ്മൂട്ടിയുടെ പുഴു പറഞ്ഞതിലും നേരത്തെ എത്തി; സോണി ലിവിൽ പ്രദർശനം തുടങ്ങി

Puzhu Movie release time ഇന്ന് അർധ രാത്രി (മെയ് 13) റിലീസ് ചെയ്യാനിരുന്ന ചിത്രം മണിക്കൂറുകൾക്ക് നേരത്തെ തന്നെ സംപ്രേഷണം ചെയ്യുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 12, 2022, 05:43 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്.
  • ചിത്രത്തിൽ മമ്മൂട്ടി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് ട്രെയ്‌ലറിൽ നൽകിയിരുന്ന സൂചന.
  • ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്.
  • നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Puzhu Movie OTT Relase : മമ്മൂട്ടിയുടെ പുഴു പറഞ്ഞതിലും നേരത്തെ എത്തി; സോണി ലിവിൽ പ്രദർശനം തുടങ്ങി

കൊച്ചി :  മമ്മൂട്ടിയുടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഴു സിനിമ ഒടിടിയിലെത്തി.  ഇന്ന് അർധ രാത്രി (മെയ് 13) റിലീസ് ചെയ്യാനിരുന്ന ചിത്രം മണിക്കൂറുകൾക്ക് നേരത്തെ തന്നെ സംപ്രേഷണം ചെയ്യുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി  നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് ട്രെയ്‌ലറിൽ നൽകിയിരുന്ന സൂചന. ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

പുഴുവിൽ മമ്മൂട്ടി ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. വേഫാർർ ഫിലിംസിന്റെയും സൈൻ - സൈൽ സെല്ലുലോയ്ഡിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്.

ALSO READ : Vi Sony LIV Pack : മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ പുഴു സിനിമ സൗജന്യമായി സോണി ലിവലൂടെ കാണാം

രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെയും പാർവതി തിരുവോത്തിനെയും കൂടാതെ ബാല താരം വാസുദേവ് സജീഷ്, സൈജു കുറുപ്പ്, നദിയ മൊയ്‌ദു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിൽ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിന്റെ സ്വഭാവമെന്താകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. രണ്ട് അഭിപ്രായങ്ങളാണ് നിലവിൽ ടീസറിന് പിന്നാലെ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിനെ ചുറ്റിപറ്റിയുള്ളത്.

ALSO READ : "അത്രയേറെ ദേഷ്യം തോന്നി പേരുപോലുമില്ലാത്ത ആ നായകനോട്", പുഴുവിലെ മമ്മൂട്ടിയെ കുറിച്ച് ആന്റോ ജോസഫ്

ഒന്ന് താരം ഒരു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പീഡോഫയൽ) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രണ്ടാമതായി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് (ടോക്സിക് പേരന്റിങ്) ആരാധകരിൽ ഒരുപക്ഷം പ്രതീക്ഷിക്കുന്നത്.  മമ്മൂട്ടി ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിട്ടില്ലെന്ന്  ഡിജിറ്റൽ മാധ്യമമായ ക്യൂവിന് നൽകി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനാൽ തന്നെ പുഴുവിൽ മമ്മൂട്ടി പീഡോഫയൽ കഥാപാത്രമായിരിക്കാമെ ന്നാണ് അനുമാനിച്ചിരുന്നത് .  കാരണം നേരത്തെ വർഷം എന്ന സിനിമയിൽ മമ്മൂട്ടി ടോസിക് പേരന്റിങ് പോലെയുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ മമ്മൂട്ടിയുടെത് ടോക്സിക് പേരന്റിങ് കഥാപാത്രമായിരിക്കാമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന .

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

Trending News