മമ്മൂട്ടിയുടെ കസബ,പോസ്റ്റര്‍ പുറത്തിറങ്ങി: ട്രോളുമായി സോഷ്യല്‍ മീഡിയയും

Last Updated : May 31, 2016, 03:44 PM IST
മമ്മൂട്ടിയുടെ കസബ,പോസ്റ്റര്‍ പുറത്തിറങ്ങി: ട്രോളുമായി സോഷ്യല്‍ മീഡിയയും

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി .പോസ്റ്ററില്‍ മമ്മൂട്ടിയുടെ ലുക്കിനെ കളിയാക്കിയുള്ള ട്രോള്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌ ആയിട്ടുണ്ട് .ഒടുവില്‍ മമ്മൂട്ടി തന്നെ അവയില്‍ ചിലത് തിരഞ്ഞെടുത്ത് സ്വന്തം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് 

ഗുഡ് വില്‍ എന്റര്‍റ്റൈന്‍മെന്‍റ്സിന്‍റെ ബാനറില്‍  നിതിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആലീസ് ജോര്‍ജാണ് നിര്‍മിക്കുന്നത്.

 

Trending News