മഴവിൽ മനോരമയിലെ പ്രശസ്ത സീരിയൽ മഞ്ഞിൽ വിരിഞ്ഞ പൂവ് പുതിയ വഴിത്തിരിവിലേക്ക്. മുൻ എപ്പിസോഡുകളിൽ സീരിയലിലെ കേന്ദ്ര കഥാപാത്രമായ അഞ്ജന ശങ്കരൻ മരിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതൊരു അഭ്യൂഹം മാത്രമാണെന്നും അഞ്ജന തിരിച്ചെത്തും എന്നതരത്തിലുള്ള പ്രോമോകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. കൂടാതെ അടുത്ത എപ്പിസോഡുകൾ സീരിയലിന്റെ വഴിത്തിരിവാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇതുവരെ ആകെ ഒരു സീസൺ പുറത്തിറങ്ങിയ സീരിയലിന്റെ 956 എപ്പിസോഡുകളാണ് ഇതുവരെ റിലീസ് ചെയ്തിട്ടുള്ളത്.
ഒരു തേയില തോട്ടത്തിൽ ജോലി ചെയ്തിരുന്ന അഞ്ജന ശങ്കരൻ എന്ന പെൺകുട്ടിയുടെ കല്യാണവും തുടർന്നുള്ള ദുരനുഭവങ്ങളും കാണിച്ച് കൊണ്ട് ആരംഭിച്ച സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. പിന്നീട് ഈ പെൺകുട്ടി ഐഎഎസ് എടുത്ത് ദേവികുളം കളക്ടർ ആവുകയും പിന്നീട് മത്സരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആവുകയും ചെയ്തു. കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആണ് അഞ്ജന ശങ്കരൻ സീരിയലിൽ എത്തിയത്. അഞ്ജന ശങ്കരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സീരിയൽ കടന്ന് പോകുന്നത്. അഞ്ജന മരിച്ചുവെന്ന് പറഞ്ഞ എപ്പിസോഡ് മുതൽ ആളുകൾ അഞ്ജനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ്.
ALSO READ: ലൈംഗികത്തൊഴിലാളികളെ കൊല്ലുന്ന സൈക്കോയുടെ കഥ; ഹോളി സ്പൈഡർ റിവ്യൂ
സീരിയലിൽ കേന്ദ്ര കഥാപാത്രമായ അഞ്ജന ശങ്കരനായി എത്തുന്നത് മാളവിക വെയിൽസാണ്. രേഖ രതീഷ്, യുവ കൃഷ്ണ, അഖിൽ ആനന്ദ്, അഖിലേഷ്, അഖിന ഷിബു, ജിസ്‍മി, ലക്ഷ്മി സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയൽ ഒരുക്കിയിരിക്കുന്നത് ശ്രീ മൂവീസാണ്. രാജീവ് നെടുങ്കണ്ടം സംവിധാനം ചെയ്തിരിക്കുന്ന സീരിയലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയ പർണ്ണശാലയാണ്. സീരിയലിന്റെ നിർമ്മാതാവ് സുരേഷ് ഉണ്ണിത്താനാണ്. സീരിയലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബൈജു ഗോപാൽ, ജോയ് റോബിൻസൺ എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...