'മാനാട്' എന്ന വമ്പൻ വിജയത്തിന് ശേഷം വെങ്കട് പ്രഭു ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ മറ്റൊരു 'മാനാട്' പ്രതീക്ഷിച്ചുപോയാൽ നിങ്ങൾക്ക് നിരാശ മാത്രമായിരിക്കും ഫലം. 'മന്മദ ലീലൈ' എന്ന ചിത്രം കോവിഡ് സമയത്ത് ഷൂട്ട് ചെയ്ത ഒരു കുഞ്ഞ് ഫൺ ചിത്രമായിരിക്കും എന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രെയിലർ കാണുമ്പോൾ മുഴുനീള 'നോട്ടി കോമഡി' ചിത്രമായിരിക്കും എന്ന് പ്രതീക്ഷിച്ച് തിയേറ്ററിൽ കയറിയാൽ ഒരു മാജിക്ക് നിങ്ങൾക്കായി ഒരുക്കിവയ്ക്കപ്പെട്ടിട്ടുണ്ട്.
സത്യ എന്ന അശോക് സെൽവന്റെ കഥാപാത്രത്തിന്റെ 2010ലെയും 2020ലെയും കഥാപശ്ചാത്തലം, ഒരു നോൺ- ലീനിയർ രൂപേണയിലൂടെയാണ് കഥപറഞ്ഞുപോകുന്നത്. ഈ രണ്ട് അവസരത്തിലും കടന്നുപോകുന്ന ഒരേ സാഹചര്യത്തെ എങ്ങനെ രണ്ട് കാലത്തും സത്യ തരണം ചെയ്യുന്നുവെന്നതാണ് കഥയെ കൂടുതൽ രസകരമാക്കുന്നത്. സംയുക്ത, റിയ സുമൻ, അശോക് സെൽവൻ എന്നിവർ അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. കഥയുടെ ഒഴുക്കിനനുസരിച്ചുള്ള പ്രേംജി അമരന്റെ ബിജിഎമ്മും എടുത്ത് പറയേണ്ടതാണ്. എന്നാൽ ചിത്രം മുഴുവൻ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ ചോദിക്കാൻ സാധ്യതയുള്ളത് എന്തിനാണ് ഇതിന് എ സർട്ടിഫിക്കറ്റ് നൽകിയത് എന്നതിനെക്കുറിച്ചാണ്?
ഒരു കുഞ്ഞ് ചിത്രം എങ്ങനെയെല്ലാം ത്രസിപ്പിക്കും എന്നതിന് ഒരു ഉദാഹരണമാണ് 'മന്മദ ലീലൈ'. മാനാട് മനസ്സിൽ നിന്ന് മായ്ച്ച് കളഞ്ഞ് ഒരു പുതിയ ചിത്രം മാത്രമായി കാണാൻ ശ്രമിച്ചാൽ ഒരു പുതിയ ലോകം തുറന്നുകൊടുക്കുന്ന ചിത്രം. ചിലപ്പോൾ നിങ്ങളെ ഞെട്ടിക്കാനും സാധ്യതയുണ്ട്. ചിത്രത്തിൽ ചിലപ്പോൾ കല്ലുകടി ആകാൻ സാധ്യതയുള്ളത് ക്ലൈമാക്‌സ് രംഗങ്ങളാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള ക്ലൈമാക്സ് ആയതുകൊണ്ടുതന്നെ പ്രേക്ഷകർ എങ്ങനെ വിലയിരുത്തും എന്നുള്ള വലിയ ചോദ്യം ബാക്കിയാകുന്നുണ്ട്. ഒരു വെൽ- ക്രാഫ്റ്റഡ്, എന്നാൽ ഒരു "ക്വിക്കി" തന്നെയാണ് വെങ്കട് പ്രഭുവിന്റെ 'മന്മദ ലീലൈ'.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA