കൊറോണ: മാസ്കുകളിലും ഫാഷന്‍!!

കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന മാസ്കുകളിലും ഫാഷന്‍ വിപ്ലവം!

Last Updated : Mar 14, 2020, 08:14 PM IST
കൊറോണ: മാസ്കുകളിലും ഫാഷന്‍!!

കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന മാസ്കുകളിലും ഫാഷന്‍ വിപ്ലവം!

ന്യൂയോര്‍ക്ക്, ലണ്ടന്‍, മിലന്‍, പാരിസ് എന്നിവിടങ്ങളില്‍ നടന്ന പാരിസ് ഫാഷന്‍ വീക്കുകളില്‍ മാസ്ക് ധരിച്ചാണ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്.

വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് മോഡലുകള്‍ മാസ്കുകള്‍ ധരിച്ചിരുന്നത്. മോഡലുകള്‍ മാത്രമല്ല കാണികളും മാസ്കുകള്‍ ധരിച്ചാണ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയത്.


 
മറിന്‍ സെരി എന്ന ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു റാമ്പില്‍ തിളങ്ങിയത്. ഈ ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്കുകള്‍ തയാറാക്കിയതും സെരി തന്നെയാണ്.

എന്നാല്‍, ഇതാദ്യമായല്ല സെരി തന്‍റെ ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കൊപ്പം മാസ്കുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ഇതിനു മുൻപും സെറിൻ മാസ്ക്കുകളും മൂടുപടങ്ങളും തന്റെ വസ്ത്രശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Trending News