നടന്മാരെ നടിമാരാക്കി സലിംകുമാർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തൻ്റെ ഫേസ്ബുക് പേജിലൂടെ നിരവധി മലയാളം നടന്മാരെ നടിമാരാക്കി മാറ്റിയിരിക്കുകയാണ് സലിം കുമാർ. 'മലയാളത്തിലെ സിനിമാ നടൻമാർ, സ്ത്രീകളായാൽ. ഒരു ഫേസ്ആപ്പ് ഭാവന' എന്ന തലക്കെട്ടോടെയാണ് പുള്ളി ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

Last Updated : Jun 1, 2020, 08:18 PM IST
നടന്മാരെ നടിമാരാക്കി സലിംകുമാർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടന്മാരുടെ പല വേഷങ്ങളും നമ്മൾ കണ്ടിട്ടുണ്ട്, പോലീസ് ആയും, ഡോക്ടറായും, വക്കീലായും, എന്തിന് റോബോട്ട് ആയി പോലും നമ്മൾ അവരെ കണ്ടിട്ടുണ്ട്. എന്നാൽ പെൺ വേഷത്തിൽ ചുരുക്കം ചിലരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. ദിലീപ് ഉണ്ണി മുകുന്ദൻ അങ്ങനെ വളരെ ചുരുക്കം പേർ.

എന്നാൽ ആ വിഷമം മാറ്റിയിരിക്കുകയാണ് സലിം കുമാർ. തൻ്റെ ഫേസ്ബുക് പേജിലൂടെ നിരവധി മലയാളം നടന്മാരെ നടിമാരാക്കി മാറ്റിയിരിക്കുകയാണ് സലിം കുമാർ. 'മലയാളത്തിലെ സിനിമാ നടൻമാർ, സ്ത്രീകളായാൽ. ഒരു ഫേസ്ആപ്പ് ഭാവന' എന്ന തലക്കെട്ടോടെയാണ് പുള്ളി ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

മലയാളത്തിലെ സിനിമാ നടൻമാർ, സ്ത്രീകളായാൽ. ഒരു ഫേസ്ആപ്പ് ഭാവന

Posted by Salim Kumar on Sunday, May 31, 2020

മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് ഫെയ്സ്ആപ്പ് ഉപയോ​ഗിച്ച് മാറ്റിയിരിക്കുന്നത്. കൂട്ടത്തിൽ സ്വന്തം ചിത്രങ്ങളും ഷെയർ ചെയ്യാൻ കക്ഷി മറന്നിട്ടില്ല.

Also Read: രൺബീറുമായുള്ള ചിത്രങ്ങൾ പങ്കുവച്ച് ദീപിക, ക്യൂട്ട് എന്ന കമന്റുമായി രൺവീർ

ഇതിനു മുൻപും ഇതുപോലുള്ള ചിത്രങ്ങൾ പ്രത്യക്ഷമായിരുന്നെങ്കിലും ഇത്രയും സുന്ദരികളാക്കിയത് സലിംകുമാർ ഇട്ട ഫോട്ടോകളിലാണെന്നാണ് ആരാധകർ പറയുന്നത്. കൂട്ടത്തിൽ ഏറ്റവും സുന്ദരി കുഞ്ചാക്കോ ബോബനാണെന്നാണ് കമെന്റുകൾ വരുന്നത്. എന്തൊക്കെയായാലും ലോക്ക്ഡൌൺ കാലത്ത് ആരാധകർക്ക് ചിരിക്കാനുള്ള അവസരം ഇപ്പോഴും ഈ ഹാസ്യതാരം നൽകുന്നുണ്ട്

More Stories

Trending News