National Film Awards 2024: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ

70th National Film Awards 2024 Announcement: 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരി​ഗണിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 02:27 PM IST
  • 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്
  • 32 ഭാഷകളിൽ നിന്നായി 130 ചിത്രങ്ങൾ പരി​ഗണിച്ചു
National Film Awards 2024: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ

70th National Film Awards 2024 Announcement: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്. 32 ഭാഷകളിൽ നിന്നായി 130 ചിത്രങ്ങൾ പരി​ഗണിച്ചു. 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരി​ഗണിച്ചിരിക്കുന്നത്.

നടൻ- റിഷഭ് ഷെട്ടി (ചിത്രം- കാന്താര)
മികച്ച നടി- നിത്യാ മേനോൻ, മാനസി പരേഖ്
സംവിധായകൻ- സൂരജ് ആർ ബർജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം- കാന്താര
നവാ​ഗത സംവിധായകൻ- പ്രമോദ് കുമാർ (ചിത്രം- ഫോജ)
ഫീച്ചർ ഫിലിം- ആട്ടം
തിരക്കഥ- ആനന്ദ് ഏകർഷി (ചിത്രം- ആട്ടം)
തെലുങ്ക് ചിത്രം- കാർത്തികേയ 2
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം- സൗദി വെള്ളക്ക
കന്നഡ ചിത്രം- കെജിഎഫ് 2
ഹിന്ദി ചിത്രം- ​ഗുൽമോഹർ
സംഘട്ടനസംവിധാനം- അൻബറിവ് (ചിത്രം- കെജിഎഫ് 2)
നൃത്തസംവിധാനം- ജാനി, സതീഷ് (ചിത്രം- തിരുച്ചിത്രമ്പലം)
​ഗാനരചന- നൗഷാദ് സാദർ ഖാൻ (ചിത്രം- ഫൗജ)
സം​ഗീതസംവിധായകൻ- പ്രീതം (ചിത്രം- ബ്ര്ഹാമാസ്ത്ര)
പശ്ചാത്തല സംഗീതം- എ.ആർ.റഹ്മാൻ (ചിത്രം- പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ- അനന്ദ് അധ്യായ (ചിത്രം- അപരാജിതോ)
എഡിറ്റിങ്ങ്- മഹേഷ് ഭുവനേന്ദ് (ചിത്രം- ആട്ടം)
സൗണ്ട് ഡിസൈൻ- ആനന്ദ് കൃഷ്ണമൂർത്തി (ചിത്രം- പൊന്നിയിൻ സെൽവൻ 1)
ക്യാമറ- രവി വർമൻ (ചിത്രം- പൊന്നിയിൻ സെൽവൻ-1)
​ഗായിക- ബോംബെ ജയശ്രീ (ചിത്രം- സൗദി വെള്ളക്ക)
​ഗായകൻ- അരിജിത് സിം​ഗ് (ചിത്രം- ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (ചിത്രം- മാളികപ്പുറം)
സഹനടി- നീന ​ഗുപ്ത (ചിത്രം- ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ചിത്രം- ഫൗജ)

Trending News