അത് വാസ്തവമല്ല, ലിംഗ വിവേചനം നേരിടേണ്ടി വന്നിട്ടില്ല -ഗുഞ്ചൻ സക്‌സേന

കാർഗിൽ യുദ്ധത്തിലുൾപ്പടെ  രാജ്യത്തെ സേവിക്കാനുള്ള അവസരമാണ് സേന  (Indian Air Force) തനിക്ക് നല്കിയതെന്ന് ഗുഞ്ചൻ കോടതിയിൽ പറഞ്ഞു. 

Written by - Sneha Aniyan | Last Updated : Oct 16, 2020, 11:02 AM IST
  • ചിത്രത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളെല്ലാം തൻറെ ജീവിതത്തിൽ സംഭവിച്ചതാണെന്നു ഗുഞ്ചൻ അവകാശപെട്ടിട്ടില്ല.
  • സിനിമാ നിർമ്മാണവുമായിബന്ധപ്പെട്ടുള്ള സർഗ്ഗാത്മക സ്വാതന്ത്ര്യങ്ങൾക്ക് മേൽ തനിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും അവർ പറഞ്ഞു.
അത് വാസ്തവമല്ല, ലിംഗ വിവേചനം നേരിടേണ്ടി വന്നിട്ടില്ല -ഗുഞ്ചൻ സക്‌സേന

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമ സേനയിൽ താൻ ലിംഗ വിവേചനം നേരിട്ടിട്ടില്ലെന്നു മുൻ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ചൻ സക്‌സേന (Gunjan Saxena) ഡൽഹി ഹൈക്കോടതിയിൽ. 

'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍' എന്ന ചിത്ര൦  OTT പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌  കേന്ദ്രം സമർപ്പിച്ച ഹർജിയ്‌ക്കെതിരെ  ഗുഞ്ചൻ  സമർപ്പിച്ച  സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ | വീട്ടുജോലിക്കാരന് കൊറോണ: ബോണി കപൂറും കുടുംബവും ക്വാറന്‍റീനില്‍.....

കാർഗിൽ യുദ്ധത്തിലുൾപ്പടെ  രാജ്യത്തെ സേവിക്കാനുള്ള അവസരമാണ് സേന  (Indian Air Force) തനിക്ക് നല്കിയതെന്ന് ഗുഞ്ചൻ കോടതിയിൽ പറഞ്ഞു. കൂടാതെ, തനിക്ക് നൽകിയ എല്ലാ അവസരങ്ങൾക്കും സൈന്യത്തോട് നന്ദിയുണ്ടെന്നും ഗുഞ്ചൻ  കോടതിയിൽ അറിയിച്ചു. ചിത്രം തന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ചതാണെന്നും പെൺകുട്ടികളെ സേനയിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് ചിത്രത്തിലൂടെ  ലക്ഷ്യമിട്ടതെന്നും  ഗുഞ്ചൻ  വ്യക്തമാക്കി.  

ചിത്രത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളെല്ലാം തൻറെ ജീവിതത്തിൽ സംഭവിച്ചതാണെന്നു ഗുഞ്ചൻ അവകാശപെട്ടിട്ടില്ല. സിനിമാ നിർമ്മാണവുമായിബന്ധപ്പെട്ടുള്ള സർഗ്ഗാത്മക സ്വാതന്ത്ര്യങ്ങൾക്ക്  മേൽ തനിക്ക്  യാതൊരു നിയന്ത്രണവുമില്ലെന്നും അവർ പറഞ്ഞു. 

ചിത്രം ഇന്ത്യൻ വ്യോമസേനയെ മോശമായാണ് ചിത്രീകരിക്കുന്നതെന്നു  ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹൈകോടതിയെ സമീപിച്ചത്. നെറ്റ്ഫ്ലിക്സില്‍ ചിത്രം റിലീസ് ചെയ്തതിന്‌ പിന്നാലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് ഇന്ത്യന്‍ വ്യോമസേന കത്തെഴുതിയിരുന്നു. അടുത്ത തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ സേനയെ ആധികാരികമായി പ്രതിനിധീകരിക്കണമെന്ന് വ്യോമസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ALSO READ |Teaser: 'കാര്‍ഗില്‍ ഗേള്‍'‍; ജാന്‍വിയെ പ്രശംസിച്ച് ഗുഞ്ചന്‍ സക്സേന!!

നിര്‍മ്മാതാക്കളായ നെറ്റ്ഫ്ലിക്സ്(Netflix) , ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്നിവരുമായി ഉണ്ടാക്കിയ ഈ ധാരണ ലംഘിക്കപ്പെട്ടെന്നായിരുന്നു  വ്യോമസേന(Indian Air Force)യുടെ ആരോപണം. സിനിമയുടെ ട്രെയിലറിലും ചില രംഗങ്ങളിലും സംഭാഷണങ്ങളിലും അനാവശ്യമായി നെഗറ്റീവുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

സേനയുടെ തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്കെതിരെയുള്ള സംസ്കാരത്തെ മോശമായാണ് ചിത്രീകരിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. സേനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള സിനിമയിലെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ പരിഷ്കരിക്കുക ചെയ്യണമെന്ന് ധര്‍മ്മ പ്രോഡക്ഷന്‍സ് ഉടമ കരണ്‍ ജോഹറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സേന വ്യക്തമാക്കിയിരുന്നു.

മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ്‌ ഗുഞ്ചന്‍ സക്സേനയുടെ കഥ പറയുന്ന ചിത്രമാണ്‌ 'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍'. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധ (Kargil War 1999) ഭൂമിയിലേക്ക് ചീറ്റ ഹെലികോപ്റ്റര്‍ പറത്തിയ ഗുഞ്ചന്‍റെ കഥ പറയുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അങ്കത് ബേദി, വിനീത് കുമാര്‍, മാനവ് വിജ്, ആയേഷ റാസ എന്നിവരും വേഷമിടുന്നു. 

Trending News