Video Song: ആടി പാടി കാളിദാസും, ഐശ്വര്യയും!

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അര്‍ജന്‍റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്'. 

Last Updated : Mar 7, 2019, 09:38 AM IST
Video Song: ആടി പാടി കാളിദാസും, ഐശ്വര്യയും!

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അര്‍ജന്‍റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്'. 

ആട് 2വിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. 

ബി കെ ഹരിനാരായണന്‍ വരികളെഴുതിയ "കാത്തുകാത്തേ" എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ഒരു വിവാഹ വീടിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ഡാന്‍സും കാളിദാസന്റെ വേറിട്ട ലുക്കുമാണ് പാട്ടിന്‍റെ ഹൈലൈറ്റ്.

ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയാണ്.  കാളിദാസും,ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണധീവേയുടെയാണ് ക്യാമറ.

അശോകൻ ചരുവിലിന്‍റെ കഥയെ ആസ്പദമാക്കി ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഓണ്‍ലൈന്‍ സീരീസായ കരിക്കിലൂടെ ശ്രദ്ധേയരായ ജോർജ്ജ് എന്ന അനു കെ അനിയനും ഫ്രാൻസിസ് എന്ന ജീവനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Trending News